'ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും കാന്താരക്ക് ലഭിച്ച വിലമതിക്കാനാകാത്ത അവാര്‍ഡ്'; കമല്‍ഹാസന്‍റെ അഭിനന്ദനക്കുറിപ്പ് പങ്കുവെച്ച് ഋഷഭ് ഷെട്ടി
''ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തിൽ നിന്നും ഇത്തരമൊരു അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷം. കമൽ സാറിന്റെ അപ്രതീക്ഷിത സമ്മാനം കണ്ട് അതിശയിച്ചുപോയി. ഈ വിലയേറിയ സമ്മാനത്തിന് ഒരായിരം നന്ദി''
മുംബൈ: 2022 ൽ ഏറ്റവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം സെപ്തംബർ 30 നാണ് റിലീസിനെത്തിയത്. ഇപ്പോഴിതാ കാന്തരയുടെ കഥപറച്ചിലിനെ പുകഴ്ത്തി നടൻ കമൽ ഹാസൻ അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ റിഷഭ് ഷെട്ടി.
ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം കത്തിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ പങ്കുവെച്ചത്. ''ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തിൽ നിന്നും ഇത്തരമൊരു അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷം. കമൽ സാറിന്റെ അപ്രതീക്ഷിത സമ്മാനം കണ്ട് അതിശയിച്ചുപോയി. ഈ വിലയേറിയ സമ്മാനത്തിന് ഒരായിരം നന്ദി''. അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു.
'കാന്താര കണ്ട അന്ന് രാത്രി തന്നെ ചിത്രത്തെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിരുന്നു. കാന്താര പോലൊരു ചിത്രം നിങ്ങളുടെ മനസിൽ തങ്ങിനിൽക്കും. ഞാൻ ഒരു നിരീശ്വരവാദിയാണ്. എന്നാലും ദൈവത്തിന്റെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് ബോധ്യമായി'. കമൽഹാസൻ ഋഷഭ് ഷെട്ടിക്കയച്ച കത്തിൽ പറയുന്നു.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമായ ചിത്രത്തിൻറെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്