'ഭൈര'യായി സൈഫ് അലി ഖാന്‍; 'ദേവര'യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട്‌ ജൂനിയര്‍ എന്‍ടിആര്‍

സൈഫ് അലി ഖാന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയപ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്

Update: 2023-08-16 15:58 GMT
Editor : Lissy P | By : Web Desk
Saif Ali Khan,Junior NTR,Saif Ali Khan as Bhaira; Junior NTR released the character poster of Devara,character poster ,ഭൈരയായി സൈഫ് അലി ഖാന്‍,  ദേവരയിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍,ജൂനിയര്‍ എന്‍ടിആര്‍ദേവര
AddThis Website Tools
Advertising

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന 'ദേവര' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  സൈഫ് അലി ഖാന്റെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹം അവതരിപ്പിക്കുന്ന 'ഭൈര' എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ജൂനിയര്‍ എന്‍ടിആര്‍ പുറത്തുവിട്ടു.

ഒരു പുഴയുടെയും മലനിരകളുടെയും പശ്ചാത്തലത്തില്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സൈഫ് അലിഖാനാണ് പോസ്റ്ററിലുള്ളത്. സൈഫ് അലി ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സിയും പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിളും എഡിറ്ററായി ശ്രീകര്‍ പ്രസാദും എത്തുന്നു.ചിത്രത്തിലെ നായികയായ ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News