ഞെട്ടിക്കാൻ സാമന്ത, നായകനായി ഉണ്ണി മുകുന്ദൻ; ത്രില്ലടിപ്പിക്കാന്‍ യശോദ
അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും
കാത്തിരിപ്പിന് വിരാമമിട്ട് സാമന്ത നായികയാകുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. ഗർഭിണിയായ യശോദയെന്ന കഥാപാത്രമായാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. ഗർഭിണിയായ അവസ്ഥയിൽ ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പ്രധാനപെട്ട ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമിച്ചിരിക്കുന്നത്.
ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്‍റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം: മണിശർമ്മ. സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി. വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി. ക്യാമറ: എം.സുകുമാർ. കല: അശോക്. സംഘട്ടനം: വെങ്കട്ട്. എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്. ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക. സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. സംവിധാനം: ഹരി-ഹരീഷ്. നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്. ബാനർ: ശ്രീദേവി മൂവീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.