ആളുകള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഉറുമി പോലുള്ള ചിത്രങ്ങള്‍; അടുത്ത വർഷം വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുന്നുണ്ടെന്ന് സന്തോഷ് ശിവന്‍

മലയാളത്തിൽ സംവിധാനം ചെയ്യാൻ ഭയങ്കര താൽപര്യമുള്ളയാളാണ് താനെന്നും സിനിമാറ്റോഗ്രഫി ഒരു വിഷ്വൽ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2022-06-20 04:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജാക്ക് ആൻഡ് ജിൽ എന്ന സിനിമ എടുത്തതിനു പിന്നിലുള്ള കാരണം വ്യക്തമാക്കി സംവിധായകന്‍ സന്തോഷ് ശിവൻ. കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ ഉണ്ടായതെന്ന് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംവിധായകന്‍ പറയുന്നു. തന്നിൽ നിന്നും ആളുകൾ എപ്പോഴും ആവശ്യപ്പെടുന്നത് ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ്. അടുത്ത വർഷം വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിൽ സംവിധാനം ചെയ്യാൻ ഭയങ്കര താൽപര്യമുള്ളയാളാണ് താനെന്നും സിനിമാറ്റോഗ്രഫി ഒരു വിഷ്വൽ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും മലയാളത്തിൽ ചെയ്യാനാണ് വലിയ ആഗ്രഹമുള്ളതെന്നും സന്തോഷ് ശിവൻ വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതല്‍ എന്‍റെ കൂടെ പഠിച്ച ക്ലാസ്‌മേറ്റ്‌സ് എല്ലാം കൂടി ഒരു റീയൂണിയന്‍ വെച്ചു. ആ റൂമില്‍ ഞാന്‍ ഒരു ക്യാമറ വെച്ചു. അതിലൊരു നാസാ സയന്‍റിസ്റ്റുണ്ട്. ഫ്യൂച്ചറിനെ പറ്റിയും പാസ്റ്റിനെ പറ്റിയും പറയും. നൊസ്റ്റാള്‍ജിക് ആന്‍ഡ് ഫ്യൂച്ചറിസ്റ്റികായി എഴുതിയ സിനിമ ആണ് ജാക്ക് ആന്‍ഡ് ജില്‍. സിനിമയില്‍ ഒരുപാട് പേരുള്ള ആക്ടേഴ്‌സ് ഉണ്ടെങ്കിലും വില്ലന്മാരായി ഇവരെയൊക്കെ താന്‍ പിടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവൻ വ്യക്തമാക്കി.

മഞ്ജു വാര്യര്‍,സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു ജാക്ക് ആന്‍ഡ് ജില്‍. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ ഒടിടിയില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News