ഫ്രാന്‍സില്‍ നിന്നും ഓക്സിജന്‍ പ്ലാന്‍റുകള്‍ ഇന്ത്യയിലെത്തിക്കാന്‍ സോനു സൂദ്: കയ്യടി
കോവിഡിന്‍റെ ഒന്നാം തരംഗ കാലത്ത് നിരവധി സന്നദ്ദ പ്രവര്‍ത്തനങ്ങളിലൂടെ സോനു സൂദ് ശ്രദ്ധയനായിരുന്നു
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനായി ഫ്രാന്‍സില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്‍റുകള്‍ കൊണ്ടുവരാനൊരുങ്ങി ബോളിവുഡ് നടന്‍ സോനു സൂദ്. ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങി കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് സോനു സൂദ് പദ്ധതിയിടുന്നത്.
''ഓക്സിജന്‍ സിലിന്‍ററുകളുടെ അഭാവം മൂലം നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടു. അതിന് പരിഹാരമാകാന്‍ ഇതിന് സാധിക്കും. ഈ ഓക്സിജൻ പ്ലാന്‍റുകളില്‍ നിന്നും ഓക്സിജന്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുക മാത്രമല്ല, ഓക്സിജൻ സിലിണ്ടറുകൾ നിറക്കുകയും ചെയ്യും.''
ഔദ്യാഗിക അറിയിപ്പ് അനുസരിച്ച് ആദ്യത്തെ ഓക്സിജന്‍ പ്ലാന്‍റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അത് 10 ദിവസത്തിനുള്ളില്‍ എത്തുമെന്നും അറിയുന്നു. ''നാം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയത്തിന്‍റേതാണ്. അതുകൊണ്ടുതന്നെ എല്ലാം കൃത്യ സമയത്ത് എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ പരിശ്രമിക്കാം.'' സോനു സൂദ് കൂട്ടിച്ചേര്‍ത്തു. കോവിഡിന്‍റെ ഒന്നാം തരംഗ കാലത്ത് നിരവധി സന്നദ്ദ പ്രവര്‍ത്തനങ്ങളിലൂടെ സോനു സൂദ് ശ്രദ്ധയനായിരുന്നു. സോനുവിന്‍റെ ഈ പ്രവര്‍ത്തിയെയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.