ഫുള്‍ സസ്പെന്‍സുമായി സ്റ്റേറ്റ് ബസ് ടീസര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്‍റെ ഇതിവൃത്തം

Update: 2022-01-31 01:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

പകയുടെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന സ്റ്റേറ്റ് ബസിന്‍റെ ടീസര്‍ പുറത്തുവിട്ടു. നടന്‍ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്റ്റേറ്റ് ബസിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ നേടിയ യുവസംവിധായകനും നാടകപ്രവര്‍ത്തകനുമായ ചന്ദ്രന്‍ നരീക്കോടിന്‍റെ പുതിയ ചിത്രമാണ് 'സ്റ്റേറ്റ് ബസ്'.സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'പാതി'എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്‍റെ ഇതിവൃത്തം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് സ്റ്റേറ്റ്ബസ് കടന്നുപോകുന്നത്. വടക്കന്‍ കേരളത്തിന്‍റെ ഗ്രാമീണ ദൃശ്യങ്ങള്‍ വളരെ മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്‍റെ പുതുമയാണ്. അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

അഭിനേതാക്കള്‍- വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാനര്‍-സ്റ്റുഡിയോ സി സിനിമാസ്,സംവിധാനം- ചന്ദ്രന്‍ നരിക്കോട്, നിര്‍മ്മാണം - ഐബി രവീന്ദ്രന്‍-പത്മകുമാര്‍, കഥ,തിരക്കഥ-പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, സംഗീതം-വിദ്യാധരന്‍ മാസ്റ്റര്‍, പശ്ചാത്തലസംഗീതം-മോഹന്‍ സിത്താര, ചിത്രസംയോജനം-ഡീജോ പി വര്‍ഗീസ്,പി.ആര്‍.ഒ- പി ആര്‍ സുമേരന്‍, തുടങ്ങിയവരാണ് സ്റ്റേറ്റ് ബസിന്‍റെ അണിയറപ്രവര്‍ത്തകര്‍.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News