സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ച് 'ഗരുഡന്‍'; മിഥുന്‍ മാനുവലിന്‍റെ തിരക്കഥ, ചിത്രീകരണം ഉടന്‍

തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ചെല്ലുന്നത്

Update: 2023-05-10 17:11 GMT
Editor : ijas | By : Web Desk
Advertising

സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ഗരുഡൻ. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി പ്രശസ്തനാണ്. കടുവ എന്ന ചിത്രത്തിലെ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പ സിനിമയുടെ പ്രമോ ഗാനം എന്നിവ ചിത്രീകരിച്ചതും അരുൺ വർമ്മയാണ്.

തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ചെല്ലുന്നത്. നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക അഭിരാമി ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് തിരക്കഥ. കഥ-ജിനേഷ്.എം. സംഗീതം-ജേക്ക്സ് ബിജോയ്‌. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ്-ശ്രീജിത്ത് സാരംഗ്. കലാസംവിധാനം-അനീസ് നാടോടി. മേക്കപ്പ്-റോണക്സ് സേവ്യർ.

വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ ഇൻചാർജ്-അഖിൽ യശോധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു. ലൈൻ പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ. കൺട്രോളർ-ഡിക്സൻ പൊടുത്താസ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. മെയ് പന്ത്രണ്ടിന് ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News