തെന്നിന്ത്യന്‍ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി
നരേഷിന്‍റെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്
ഹൈദരാബാദ്: തെന്നിന്ത്യന്‍ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. പവിത്ര കന്നഡ നടിയും നരേഷ് തെലുങ്കിലുമാണ് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. സിനിമാ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിന്‍റെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്. ഇവരുടെ വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മൂന്നാം ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷ് ഇതുവരെ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്നാണ് നരേഷ് രേഖ സുപ്രിയയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ നവീൻ വിജയ് കൃഷ്ണ, തേജസ്വി കൃഷ്ണ എന്നീ രണ്ട് ആൺമക്കളുണ്ട്. രണ്ടാം വിവാഹം പരാജയപ്പെട്ടതോടെ നരേഷ് രമ്യയെ വിവാഹം കഴിച്ചു. വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് നാലാം വിവാഹം.
ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നരേഷ് വിവാഹ വീഡിയോ പങ്കുവെച്ചത്. "ഞങ്ങളുടെ ഈ പുതിയ യാത്രയിൽ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് നിങ്ങളുടെ അനുഗ്രഹങ്ങൾ തേടുന്നു" ട്വിറ്ററില്‍ നരേഷ് കുറിച്ചു. മുമ്പ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിച്ച പവിത്ര പിന്നീട് കന്നഡ സിനിമാ നടൻ സുചേന്ദ്ര പ്രസാദിനോടൊപ്പം ലിവിംഗ് ടുഗെദറിലായിരുന്നു. വിവാഹ വീഡിയോ കണ്ട ചിലര്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണിതെന്ന് പറഞ്ഞപ്പോള്‍ ഇത് യഥാർഥത്തിലുള്ളതാണെന്ന് മറ്റു ചിലര്‍ വ്യക്തമാക്കി.