ആരാധകരുടെ കാത്തിരിപ്പിന് അവസാനം; ജൂനിയർ എൻ.ടി.ആർ - കൊരട്ടാല ശിവ ടീമിന്‍റെ #NTR30 2024 ഏപ്രിൽ 5-ന്

2016 ലാണ് ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജിൽ ഒന്നിക്കുന്നത്

Update: 2023-01-02 07:47 GMT
ആരാധകരുടെ കാത്തിരിപ്പിന് അവസാനം; ജൂനിയർ എൻ.ടി.ആർ - കൊരട്ടാല ശിവ ടീമിന്‍റെ #NTR30 2024 ഏപ്രിൽ 5-ന്
AddThis Website Tools
Advertising

ഹൈദരാബാദ്:  തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ - കൊരട്ടാല ശിവ ടീം ജനതാ ഗാരേജിന് ശേഷം വീണ്ടും ഒന്നിക്കുന്ന എൻ.ടി.ആർ 30 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യും. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. 

ജൂനിയർ എൻ.ടി.ആറിന്റെ 30 -ാമത് സിനിമയായി ഒരുങ്ങുന്ന ചിത്രം എൻ.ടി.ആർ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയെ അവതരിപ്പിക്കുന്നത് നന്ദമൂരി കല്ല്യാൺരാം ആണ്. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻ.ടി.ആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രം നിർമ്മിക്കുന്നത്. 

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, അതുകൊണ്ട് തന്നെ വൈദ്യുതീകരിക്കുന്ന ട്രാക്കുകളും കിടിലൻ ബിജിഎമ്മും സിനിമാ പ്രേമികൾക്ക് പ്രതീക്ഷിക്കാം. ഉഛജ ആയി രത്‌നവേലു കടഇ, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ്, തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

2016 ലാണ് ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജിൽ ഒന്നിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.

ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ ആണ് ജൂനിയർ എൻ.ടി.ആറിന്‍റേതായി റിലീസ് ചെയ്ത ചിത്രം. പി.ആർ.ഒ ആതിര ദിൽജിത്ത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News