'തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകം'; പൃഥ്വിരാജ്, ആസിഫ് അലി ചിത്രം 'കാപ്പ' ഒരുങ്ങുന്നു

ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്

Update: 2022-04-17 04:53 GMT
Editor : ijas
Advertising

പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കാപ്പ'യുടെ ചിത്രീകരണം ആരംഭിക്കുന്നു. വേണം സംവിധാനം ചെയ്യുന്ന ചിത്രം മെയ് 20ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്.

പൃഥ്വിരാജ് കൊട്ട മധു എന്ന കഥാപാത്രത്തെ കാപ്പയില്‍ അവതരിപ്പിക്കും. ബ്ലെസിയുടെ ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ ആദ്യം അള്‍ജീരിയയില്‍ നിന്നും മടങ്ങി എത്തിയതിന് ശേഷം പൃഥ്വിരാജ് കാപ്പയുടെ ഭാഗമാകും. ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതിലധികം നടീനടന്‍മാര്‍ കാപ്പയില്‍ അണിനിരക്കും. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് കാപ്പ നിര്‍മിക്കുന്നത്. ഇവരുടെ ആദ്യ നിര്‍മാണ ചിത്രമാണ് കാപ്പ.

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്‍റെ ചെറുകഥയെ ആസ്പദമാക്കി ആണ്ണുപെണ്ണും എന്ന ആന്തോളജി സിനിമയില്‍ ഒരുക്കിയ രാച്ചിയമ്മയാണ് വേണുവിന്‍റെ അവസാന സംവിധാന ചിത്രം. പാര്‍വതിയും ആസിഫ് അലിയും ആയിരുന്നു ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.    

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News