തിയേറ്ററുകൾ ഉടൻ തുറക്കില്ല, ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കണം- മന്ത്രി സജി ചെറിയാന്‍

ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തിയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്

Update: 2021-08-12 10:26 GMT
Editor : Roshin | By : Web Desk
Advertising

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്നത് പരിഗണിക്കുകയുള്ളൂള്ളുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.

കോവിഡ് മരണങ്ങൾ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തിയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. ചിത്രങ്ങളുടെ നിർമാതാക്കൾക്കും ആരാധകർക്കും ഒരുപോലെ തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News