'ആ 45 മിനിറ്റുകൾ... ഒരുവാക്ക് പോലും ഒരിക്കലും മറക്കില്ല'; മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണിമുകുന്ദൻ

'ഗുജറാത്തി ഭാഷയിൽ അങ്ങയോട് സംസാരിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു'

Update: 2023-04-25 08:12 GMT
Editor : Lissy P | By : Web Desk
Advertising

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ നടത്തിയ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. മോദിയുമായി സംസാരിച്ച 45 മിനിറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരുന്നെന്നും അത് ഒരിക്കലും മറക്കില്ലെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ കുറിച്ചു. ഗുജറാത്തിയിൽ മോദിയോട് സംസാരിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത് സാധ്യമായെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളും ഉണ്ണിമുകുന്ദൻ പങ്കുവെച്ചു.

'ഈ അക്കൗണ്ടിൽ നിന്നുമുള്ള ഏറ്റവും രോമാഞ്ചമുണർത്തുന്ന പോസ്റ്റാണിത്...നന്ദി സാർ..അങ്ങനെ ദൂരെ നിന്ന് കണ്ട 14 കാരന് ഇന്ന് നേരിട്ട് കാണാൻ അവസരമുണ്ടായിരിക്കുന്നു. അതിൽ നിന്നും ഇനിയും ഞാൻ മോചിതനായിട്ടില്ല. വേദിയിൽ നിന്ന് 'കെം ഛോ ഭൈലാ'..  ( എങ്ങനെയുണ്ട് സഹോദരാ )എന്ന് ചോദിച്ചത് എന്നെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ചു. അങ്ങയെ നേരിട്ടുകാണുമ്പോൾ ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അത് സാധിച്ചിരുന്നു. താങ്കൾ നൽകിയ 45 മിനിറ്റ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റായിരുന്നു. താങ്കൾ പറഞ്ഞ ഒരുവാക്ക് പോലും ഞാൻ മറക്കില്ല. എല്ലാ ഉപദേശവും എന്റെ ജീവിതത്തിൽ നടപ്പാക്കും. ഇതുപോലെ തന്നെ ഇരിക്കുക. സാര്.. ജയ് കൃഷ്ണൻ...''എന്നായിരുന്നു ഉണ്ണിമുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

മോദിക്ക് കൃഷ്ണ വിഗ്രഹവും ഉണ്ണിമുകുന്ദൻ സമ്മാനിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോയും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.

പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ 'യുവം ൨൦൨൩' പരിപാടിയില്‍ ഉണ്ണിമുകുന്ദന് പുറമെ നടി അപര്‍ണ ബാലമുരളി, സുരേഷ് ഗോപി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.നടി നവ്യ നായര്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കേരളത്തിന്‍റെ യുവ മനസ്സിനെ അറിയാനെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച യുവം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്തായി മാറിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News