ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു; വൈകാരിക കുറിപ്പുമായി ഉണ്ണി മുകുന്ദന്‍
ലക്ഷ്യസ്ഥാനത്തേക്കുള്ള എന്‍റെ യാത്രയുടെ ചെറിയ വശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍
അഭിനയ ജീവിതത്തിലെ നാള്‍വഴികളെക്കുറിച്ചുള്ള വൈകാരിക കുറിപ്പുമായി നടന്‍ ഉണ്ണി മുകുന്ദന്‍.പഴയ രണ്ടു ചിത്രങ്ങള്‍ പങ്കുവച്ചാണ് നടന്‍റെ കുറിപ്പ്.
ഉണ്ണിയുടെ കുറിപ്പ്
എന്‍റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ടു ചിത്രങ്ങളാണിവ. അഹമ്മദാബാദിൽ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറുന്ന ദിവസങ്ങള്‍. ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ എപ്പോള്‍ കണ്ടാലും എന്‍റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള എന്‍റെ യാത്രയുടെ ചെറിയ വശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. എന്‍റെ അഭ്യുദയകാംക്ഷികളോടും എന്‍റെ ജീവിതം രൂപപ്പെടുത്തുകയും ചെയ്ത ആളുകളോടും എനിക്ക് പറയാനുള്ളത് നന്ദി മാത്രമാണ്. ഈ യാത്രയിൽ ഞാൻ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി.സ്വപ്നങ്ങൾ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്.
മാളികപ്പുറത്തെ എന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആക്കിയതിന് നന്ദി.നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കാനും നിങ്ങളുടെ കണ്ണുകൾ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്‍റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. തിയറ്ററില്‍ പോയി നിങ്ങള്‍ മാളികപ്പുറം കാണണം. സ്വപ്നം കാണുക..ലക്ഷ്യം നേടുക.