നമ്മളിലേക്ക് നോക്കുന്ന 'ഉറുമ്പ്'; മാധ്യമപ്രവർത്തകർ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകനോട് സംവദിക്കുന്നതിലാണ് ചിത്രത്തിന്റെ വിജയം. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബിനുപള്ളിമണിന്റെ പ്രകടനവും കയ്യടി നേടുന്നു.

Update: 2022-01-03 16:45 GMT
Editor : abs | By : Web Desk
Advertising

മാധ്യമ പ്രവർത്തകനായ ബിജു ഇളകൊള്ളൂർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉറുമ്പ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. ഭീകരവാദം അടക്കം സമൂഹം നേരിടുന്ന വെല്ലുവിളികൾ പ്രമേയമാകുന്ന ചിത്രം എക്സ് അർബ് മീഡിയയുടെ ബാനറിൽ ജോൺ പി കോശി ആണ് നിർമിച്ചിരിക്കുന്നത്.

നിത്യജീവിതത്തിൽ അപ്രധാനമെന്നു നാം കരുതുന്ന പലതും അതിപ്രധാനമാണെന്നും, ചെറിയ ഉറുമ്പ് വിചാരിച്ചാൽ പോലും മനുഷ്യനെ മര്യാദ പഠിപ്പിക്കാൻ കഴിയുമെന്നും ഓർമ്മിപ്പിക്കുന്ന ചിത്രം പൂർണമായും ഒരു വീടിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പറയുന്ന പ്രമേയം ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകനോട് സംവദിക്കുന്നതിലാണ് ചിത്രത്തിന്റെ വിജയം. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബിനുപള്ളിമണിന്റെ പ്രകടനവും കയ്യടി നേടുന്നു.

പി വി രഞ്ജിത്താണ് ഛായാഗ്രഹണം. മനീഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News