റീലിലെ നായകന്‍ മലയാളത്തില്‍; വള്ളിച്ചെരുപ്പ് ഒരുങ്ങുന്നു

ഒരു മുത്തച്ഛന്‍റെയും കൊച്ചുമകന്‍റെയും ആത്മബന്ധത്തിന്‍റെ വിവിധ തലങ്ങളിലൂടെയുള്ളൊരു യാത്രയാണ് വള്ളിച്ചെരുപ്പ്

Update: 2022-11-11 02:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ( ഉദയരാജ് ) വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകർ സ്വീകരിച്ച കണ്ണൂർ സ്വദേശിനി ചിന്നുശ്രീ വൽസലനാണ് നായിക. ഒരു മുത്തച്ഛന്‍റെയും കൊച്ചുമകന്‍റെയും ആത്മബന്ധത്തിന്‍റെ വിവിധ തലങ്ങളിലൂടെയുള്ളൊരു യാത്രയാണ് വള്ളിച്ചെരുപ്പ്.

എസ്.ആർ ശിവരുദ്രൻ സംവിധാനം ചെയ്ത് 2020-ലെ മികച്ച രണ്ടാമത്തെ മ്യൂസിക്കൽ വീഡിയോ ആൽബമായി തെരഞ്ഞെടുക്കപ്പെട്ട കനവിലെ സുൽത്താനിലൂടെ അരങ്ങേറ്റം കുറിച്ച മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്‍റെ വൈകാരികത ഒട്ടും കുറയാതെ തന്നെയാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി.

ബിജോയ് കണ്ണൂർ (ഉദയരാജ് ), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ - ശ്രീമുരുക മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം - ശ്രീഭാരതി , നിർമാണം - സുരേഷ് സി.എൻ , ഛായാഗ്രഹണം - റിജു ആർ അമ്പാടി, എഡിറ്റിംഗ് - ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം - ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ - നന്ദൻ , പ്രൊഡക്ഷൻ മാനേജർ - എസ് ആർ ശിവരുദ്രൻ , ഗാനരചന - ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം - ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം - ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , പശ്ചാത്തലസംഗീതം - ജിയോ പയസ്, ചമയം - അമൽദേവ് ജെ ആർ, കല-അഖിൽ ജോൺസൺ, കോസ്റ്റ്യും - അഭിലാഷ് എസ് എസ് , സ്‌റ്റുഡിയോ - ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് - ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് - ഉദയൻ പെരുമ്പഴുതൂർ, പി ആർ ഓ - അജയ് തുണ്ടത്തിൽ . 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News