മലയാളത്തിന്‍റെ വാനമ്പാടിയുടെ 'സോള്‍ ഓഫ് വാരിസ്' ഹിറ്റാകുന്നു

വിജയ് ആലപിച്ച 'രഞ്ജിതമേ..' എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്

Update: 2022-12-21 08:31 GMT
മലയാളത്തിന്‍റെ വാനമ്പാടിയുടെ സോള്‍ ഓഫ് വാരിസ് ഹിറ്റാകുന്നു
AddThis Website Tools
Advertising

വാരിസിലെ 'സോള്‍ ഓഫ് വാരിസ്' എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. നാലര മില്ല്യണിലധികം ആളുകളാണ് ഗാനം കേട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയാണ്. അമ്മയും മകനും തമ്മിലുള്ള അടുപ്പവും സ്നേഹവും പകര്‍ത്തുന്ന ഗാനം ഒരു അമ്മയുടെ കാഴ്ചയിലൂടെയാണ് ആലപിക്കുന്നത്. മകനോടുള്ള നിലക്കാത്ത സ്നേഹമാണ് വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എസ് തമന്‍ ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. 

വിജയ് ആലപിച്ച 'രഞ്ജിതമേ..' എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്. വന്‍ ഹിറ്റായി മാറിയ ഗാനം 101 മില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ കണ്ടത്. പിന്നീട് തമിഴ് താരം ചിമ്പു പാടിയ 'തീ ദളപതി' എന്ന് തുടങ്ങുന്ന ഗാനവും പുറത്തിറങ്ങി. ചിമ്പു അഭിനയിക്കുന്ന ഗാനരംഗം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വിജയ്‍യുടെ സ്റ്റൈലിഷ് പോസുകളും ഗാനത്തിന്‍റെ പ്രത്യേകതയാണ്. സംഗീത സംവിധായകന്‍ എസ്. തമനും സംവിധായകന്‍ വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേക് ആണ് ഗാനത്തിന് വരികളെഴുതിയത്.

വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന വാരിസുവിൽ പ്രഭു, ശരത്കുമാർ, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാർത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്-തെലുഗ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 12ന് ആയിരിക്കും തിയറ്ററുകളിൽ റിലീസ് ചെയ്യുക.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News