പ്രേക്ഷകരെ ശ്വാസംമുട്ടിക്കുന്ന വായനശാല

പത്തുമിനിറ്റ് മാത്രമുള്ള ഈ കൊച്ചുചിത്രത്തിന്‍റെ ഭംഗി മുഴുവനും അവസാന മിനിറ്റിലാണ് ഒളിഞ്ഞിരിക്കുന്നത്

Update: 2021-07-20 08:25 GMT
By : Web Desk
Advertising

രണ്ടേ രണ്ട് മനുഷ്യരിലൂടെ കഥ പറഞ്ഞ്, അവരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിലേക്കെത്തിച്ച് അവസാനം കാണുന്നവരുടെ കണ്ണ് നനയിച്ച് ഒരു കൊച്ചുചിത്രം...

സ്കൂളിനടുത്ത് പൂട്ടിയിട്ട ഒരു കെട്ടിടം വായനശാലയാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പെയിന്‍റിംഗ് പണിക്കെത്തുന്ന ഒരു തൊഴിലാളിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വായനശാല എന്നാണ് ഈ കൊച്ചുചിത്രത്തിന്‍റെയും പേര്... വായനശാലയില്ലാതെ വായനശാലയുടെ കഥ പറയുകയാണ് ചിത്രം. സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മണികണ്ഠന്‍ പട്ടാമ്പിയാണ് പെയിന്‍റിംഗ് ജോലിക്കാരന്‍റെ വേഷത്തിലെത്തിയിരിക്കുന്നത്... മറ്റൊരു കഥാപാത്രമായി ബിലാസ് ചന്ദ്രഹാസനും വേഷമിട്ടിരിക്കുന്നു...

പത്തുമിനിറ്റ് മാത്രമുള്ള ഈ കൊച്ചുചിത്രത്തിന്‍റെ ഭംഗി മുഴുവനും അവസാന മിനിറ്റിലാണ് ഒളിഞ്ഞിരിക്കുന്നത്... സിനിമ കണ്ടു തീരുന്ന ഓരോ പ്രേക്ഷകനും ഒരു സമയം ഒന്ന് ശ്വാസം മുട്ടും... അമ്മയെ ഓര്‍ക്കും.. അല്ലേല്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ക്കും... ചിത്രത്തിന്‍റെ അവസാന ഫ്രെയിമിലെ ചാറ്റല്‍ മഴ പോലെ പ്രേക്ഷകന്‍റെ കണ്ണും നിറഞ്ഞിരിക്കും. ജയന്‍ രാജന്‍റെ ചെറുകഥയെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുനീഷ് സുരേന്ദ്രനാണ്. 

Full View


Tags:    

By - Web Desk

contributor

Similar News