അഹങ്കാരിയെന്ന് വിമർശനം: തിയേറ്ററുടമയെ നേരിൽ കാണാനെത്തി വിജയ് ദേവരക്കൊണ്ട

'ആര് തടയുമെന്ന് നമുക്ക് നോക്കാം' എന്നായിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങളോട് വിജയ്‌യുടെ പ്രതികരണം

Update: 2022-08-29 10:06 GMT
Advertising

ബഹിഷ്‌കരണാഹ്വാനം ഏറെ നേരിട്ട ചിത്രമാണ് വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ. ചിത്രത്തിന്റെ പ്രൊമോഷനിടെ വിജയ് ടീപ്പോയ്ക്ക് മുകളിൽ കാല് കയറ്റി വച്ചതും ചിത്രം കരൺ ജോഹർ നിർമിക്കുന്നു എന്നതും ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്കിടയിൽ വിജയും നായിക അനന്യ പാണ്ഡെയും സോഫയിരിലുന്നതുമെല്ലാം ബഹിഷ്‌കരണാഹ്വാനത്തിന് കാരണമായിരുന്നു.ആഗസ്റ്റ് 25ന് റിലീസ് ചെയ്ത ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നതും.

ഇതിനിടെ ദേവരക്കൊണ്ടയെ വിമർശിച്ച് മുംബൈയിലെ പ്രമുഖ തിയേറ്ററുടമ മനോജ് ദേശായി രംഗത്തെത്തിയത് ചർച്ചയായിരുന്നു. ബഹിഷ്‌കരണാഹ്വാനങ്ങളോടുള്ള പ്രതികരണങ്ങളിൽ താരത്തിനെ അഹങ്കാരി എന്ന് വിളിച്ചു കൊണ്ടായിരുന്നു ദേശായിയുടെ വിമർശനം. ഇപ്പോഴിതാ ഇയാളുമായി നേരിൽ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. തന്റെ പരാമർശത്തിൽ ദേശായി മാപ്പും പറഞ്ഞു.

"വളരെ വിനയാന്വിതനായ വ്യക്തിയാണ് വിജയ്. ഞാനെന്നും അദ്ദേഹത്തെ സ്‌നേഹിക്കും. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. നേരിട്ട് പരിചയപ്പെട്ടപ്പോളാണ് തന്റെ ടീമിന് പറ്റി അദ്ദേഹം എത്രത്തോളം ചിന്തിക്കുന്നുണ്ടെന്ന് മനസ്സിലായത്.ഞാനാകെ രണ്ട് നടന്മാരോടേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒന്ന് അമിതാഭ് ബച്ചനാണ്,മറ്റൊന്ന് വിജയ് ദേവരക്കൊണ്ടയും". മനോജ് പറയുന്നു.

Full View

ബഹിഷ്‌കരണാഹ്വാനങ്ങളോട് ആര് തടയുമെന്ന് നമുക്ക് നോക്കാമെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഇതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News