'പെൺകുട്ടിയുടെ ആരോപണം മാത്രമല്ലേ നിങ്ങൾക്കറിയൂ'...; പീഡനക്കേസിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ

കൊച്ചിയിലെ ഫ്‌ളാറ്റിലും ഹോട്ടലിലും യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറിനെതിരായ കേസ്

Update: 2022-03-26 10:47 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ. ഒരു പെൺ‌കുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചുവെന്ന് മാത്രമാണ് എല്ലാവർക്കും അറിയാവുന്നതെന്നും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

കൊച്ചിയിലെ ഫ്‌ലാറ്റിലും ഹോട്ടലിലും യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറിനെതിരായ കേസ്. കേസിൽ നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക.അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട Also Read - സ്വകാര്യ ബസ് പണിമുടക്ക് നേട്ടമായത് കെഎസ്ആര്‍ടിസിക്ക്; ഒരു കോടിയിലേറെ അധിക വരുമാനം നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം. ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക.

Full View

അതിജീവിച്ച യുവതി ജനുവരി 9 ന് 'വിമെൻ എഗൈൻസ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന പേജിൽ സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വെട്ടിയാറിനെതിരെയുള്ള കേസിൽ കലാശിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ഫ്ലാറ്റിൽ ക്ഷണിച്ചുവരുത്തിയാണ് അതിക്രമം നടത്തിയത് എന്ന് യുവതി പരാമർശിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News