എന്തു സംഭവിച്ചാലും സല്‍മാന്‍ കൂടെയുണ്ടാകും; ഷാരൂഖ് ഖാന്‍റെ പഴയ വീഡിയോ വൈറല്‍

കുടുംബപ്രശ്നങ്ങളുണ്ടായാല്‍ തീര്‍ച്ചയായും സല്‍മാന്‍ ഖാന്‍ ഉണ്ടാകുമെന്നാണ് കിംഗ് ഖാന്‍ പറഞ്ഞത്

Update: 2021-10-08 03:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തി ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന രണ്ടുപേര്‍. ഇപ്പോള്‍ ഷാരൂഖ് സല്‍മാനെക്കുറിച്ച് പറയുന്ന പഴയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുടുംബപ്രശ്നങ്ങളുണ്ടായാല്‍ തീര്‍ച്ചയായും സല്‍മാന്‍ ഖാന്‍ ഉണ്ടാകുമെന്നാണ് കിംഗ് ഖാന്‍ പറഞ്ഞത്. ദസ് കാ ദം എന്ന ടെലിവിഷന്‍ ഷോക്കിടെയാണ് ചോദ്യം. പരിപാടിയുടെ അവതാരകനായിരുന്നു സല്‍മാന്‍. ഷോയുടെ മൂന്നാം സീസണിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രത്യേക അതിഥിയായിട്ട് എത്തിയതായിരുന്നു ഷാരൂഖ്. എപ്പോഴും കൂടെ നില്‍ക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് സല്‍മാന്‍ ചോദിക്കുമ്പോള്‍ ''ഞാൻ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കിൽ, എന്‍റെ കുടുംബം പ്രശ്നത്തിലാണെങ്കിൽ, നിങ്ങൾ അവിടെയുണ്ടാകും'' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. തുടര്‍ന്ന് ഇരുവരും പരസ്പരം ചേര്‍‌ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. നടി റാണി മുഖര്‍ജിയെയും വീഡിയോയില്‍ കാണാം.

2018ല്‍ സംപ്രേക്ഷപണം ചെയ്ത പരിപാടി ആര്യന്‍ ഖാന്‍റെ അറസ്റ്റിന് ശേഷം വീണ്ടും വൈറലാവുകയായിരുന്നു. ഷാരൂഖിന്‍റെ വാക്കുകള്‍ സത്യമാണെന്ന് സല്‍മാന്‍ തെളിയിച്ചു എന്ന അടിക്കുറിപ്പോടെ ആരാധകര്‍ ഈ വീഡിയോ വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു. ആഡംബര കപ്പലിലെ ലഹരിമരുന്നു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാനെ എന്‍.സി.ബി അറസ്റ്റ് ചെയ്തതിന് പിന്നാലെ സല്‍മാന്‍ ഷാരൂഖിനെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം കേസില്‍ ആര്യന്‍റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ആര്യനെ കസ്റ്റഡിയിൽ വേണമെന്ന എൻ.സി.ബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യാനായി എൻ.സി.ബിക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്ന് കോടതി വിലയിരുത്തി. ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കപ്പലിലെ പാർട്ടി സംഘടിപ്പിച്ചവർ ഉൾപ്പെടെ 17 പേർ ഇതുവരെ അറസ്റ്റിലായെന്ന് എൻ.സി.ബി അറിയിച്ചു. അറസ്റ്റിലായവരിൽ വിദേശ പൗരനും ഉൾപ്പെടും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News