റഫറിക്കെതിരെ ആരോപണവുമായി മൊറോക്കന്‍ താരങ്ങള്‍

പോര്‍ച്ചുഗലിന് അനുകൂലമായാണ് റഫറി പ്രവര്‍ത്തിച്ചതെന്ന് ആരോപണം

Update: 2018-06-21 13:47 GMT
Advertising

പോര്‍ച്ചുഗല്‍‍‍ - മൊറോക്കോ കളി നിയന്ത്രിച്ച റഫറിക്കെതിരെ ആരോപണവുമായി മൊറോക്കന്‍ താരങ്ങള്‍. പോര്‍ച്ചുഗലിന് അനുകുലമായാണ് റഫറി പ്രവര്‍ത്തിച്ചതെന്നും റൊണോള്‍ഡോയോട് റഫറി പ്രത്യേകം താല്‍പര്യം കാണിച്ചെന്നും ഇവര്‍ പറയുന്നു.

പോര്‍ച്ചുഗലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ മൊറോക്ക പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പക്ഷെ, മികച്ച കളിയായിരുന്നു മൊറോക്കോ പുറത്തെടുത്തത്. രണ്ടാംപകുതിയില് നന്നായി കളിച്ചു. ഫിനിഷിങ്ങിലെ പോരായ്മകള്‍ മൂലം ഗോള്‍ നേടാനായില്ല. എന്നാല്‍ കളി നിയന്ത്രിച്ച അമേരിക്കയുടെ മാര്‍ക് ഗീഗര്‍ എന്ന റഫറി പലപ്പോഴും പോര്‍ച്ചുഗലിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് മൊറോക്കന്‍ താരങ്ങള്‍ പറയുന്നത്. പോര്‍ച്ചുഗല്‍ ടീമിലെ പന്ത്രണ്ടാമനായി അദ്ദേഹം കളിച്ചെന്നും റൊണാള്‍ഡോയെ പലതവണ സംരക്ഷിച്ചെന്നും പറയുന്നു.

ഇതിനെല്ലാം പുറമെ മത്സരത്തിനിടെ റഫറി പെപ്പെയോട് റൊണാള്‍ഡോയുടെ ജഴ്സി ആവശ്യപ്പെട്ടുവെന്നും മൊറോക്കന്‍ താരങ്ങള്‍ പറയുന്നു. നോര‍്ദീന്‍ അംറബാത്താണ് ഈ ആരോപണം ഉന്നയിച്ചത്. പെപ്പെ തന്നെയാണ് തന്നോട് ജഴ്സി ആവശ്യപ്പെട്ട കാര്യം പറഞ്ഞതെന്നും അംറബാത്ത് പറഞ്ഞു. റൊണാള്‍ഡോയുടെ ഗോള്‍ റഫറി ഒരിക്കലും അനുവദിക്കരുതെന്ന് പറഞ്ഞ് അംറബാത്തിന്റെ സഹകളിക്കാരന്‍ കരീം എല്‍ അഹ്മദിയും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News