മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍
ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം.
Update: 2018-09-26 13:49 GMT
പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ആദ്യമായാണ് മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറാകുന്നത്.
ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം. മൈ ജിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സ്പോൺസർ.
കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന സച്ചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുതിയ അംഗം വരുന്നുവെന്ന് നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ലാലേട്ടനാണ് ആ സര്‍പ്രൈസെന്ന് പ്രവചിച്ച് ആരാധകര്‍ എത്തിയിരുന്നു.