സന്തോഷ് ട്രോഫി; ഒഡീഷയെ തകർത്ത് കേരളം ക്വാർട്ടറിൽ, 2-0

മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ എന്നിവർ കേരളത്തിനായി ഗോൾനേടി

Update: 2024-12-19 11:12 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ മൂന്നാംജയത്തോടെ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്. 40-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിനായി വലകുലുക്കിയത്. ടൂർണമെന്റിലെ അജ്‌സലിന് ഇതോടെ മൂന്ന് ഗോളായി. രണ്ടാം പകുതിയിൽ നസീബ് റഹ്‌മാനിലൂടെ(54) ലീഡ് ഉയർത്തി. ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം.

ആദ്യകളിയിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും കീഴടക്കിയ കേരളം തുടർച്ചയായ മൂന്നാം ജയത്തോടെയാണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്. 22ന് ഡൽഹിയെയും 24ന് തമിഴ്‌നാടിനെയും കേരളം നേരിടും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News