ചെല്‍സിയില്‍ നിന്ന് തന്നെ ഹസാര്‍ഡിന് ബാലന്‍ ഡി ഓര്‍ നേടാനാവുമെന്ന് ടീം മാനേജര്‍
ചെല്‍സിയില്‍ നിന്നുകൊണ്ട് തന്നെ ഈഡന്‍ ഹസാര്‍ഡിന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരമായ ബാലന്‍ഡിഓര്‍ നേടാമെന്ന് മാനേജര്‍ മൗരിസിയോ സാരി. അതിനായി താരത്തിന് ക്ലബ്ബ് വിടേണ്ട ആവശ്യമില്ലെന്നും സാരി പറഞ്ഞു. ഈ സീസണില്‍ മിന്നും ഫോമിലാണ് ബെല്‍ജിയം താരമായ ഹസാര്‍ഡ്. ബാലന്‍ഡി ഓര്‍ പുരസ്‌കാരം ലക്ഷ്യമിട്ട് താരം സ്പാനിഷ് ക്ലബ്ബിലേക്ക് ചേക്കേറുവാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2020 വരെ ഹസാര്‍ഡിന് ചെല്‍സിയില്‍ കരാറുണ്ട്.
അതിനിടയ്ക്കാണ് റയല്‍മാഡ്രിഡില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന സൂചന താരം നല്‍കിയത്. ഒന്നാന്തരം ഫുട്‌ബോള്‍ താരമാണ് ഹസാര്‍ഡ്, അദ്ദേഹം ചെല്‍സിയില്‍ തുടരുക എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്, അദ്ദേഹത്തിന് എന്തും നേടാം, അത് ഇനി ബാലന്‍ ഡി ഓര്‍ ആയാലും മാനേജര്‍ വ്യക്തമാക്കി. ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിന് മുമ്പുള്ള വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
✔️ Fresh trim
— Chelsea FC (@ChelseaFC) October 19, 2018
✔ EA Sports Player of the Month award@HazardEden10 👌 pic.twitter.com/WE8zX8OoJo
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സിയുടെത്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 20 പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. അത്രയും പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. അതുകൊണ്ട് തന്നെ ശനിയാഴ്ചത്തെ മത്സരം ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താം. യുണൈറ്റഡ് ആവട്ടെ കരകാണാതെ വിഷമിക്കുകയുമാണ്. 20 പോയിന്റുള്ള ലിവര്‍പൂളും ഇരു ടീമുകള്‍ക്കും ഒപ്പമുണ്ട്. നാല് അഞ്ചും സ്ഥാനത്തുള്ളവര്‍ക്ക് പതിനെട്ട് പോയിന്റായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാവും അരങ്ങേറുക.