ക്ലബ്ബ് ലോകകപ്പ് റയലിന്; തുടര്‍ച്ചയായ മൂന്നാം കിരീടം 

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അബുദബി ക്ലബ്ബ് അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയല്‍മാഡ്രിഡ് കിരീടം ചൂടിയത്. 

Update: 2018-12-23 03:04 GMT
Advertising

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അബുദബി ക്ലബ്ബ് അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയല്‍മാഡ്രിഡ് കിരീടം ചൂടിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റയല്‍ ക്ലബ്ബ് കിരീടം ചൂടുന്നത്. ഇതോടെ റയലിന്റെ ക്രെഡിറ്റില്‍ നാല് ക്ലബ്ബ് കിരീടങ്ങളായി. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. 14ാം മിനുറ്റില്‍ ലൂക്കാ മോഡ്രിച്ചിലൂടെ തുടക്കമിട്ട റയലിന്റെ ഗോളടി യഹിയ നദീറിന്റെ സെല്‍ഫ്‌ഗോളിലൂടെയാണ് അവസാനിക്കുന്നത്.

അതിനിടെ 86ാം മിനുറ്റില്‍ സുകാസ ശിയോതനി അല്‍ഐനായി ആശ്വാസ ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ അല്‍ഐന്‍ ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡായിരുന്നു. മാര്‍ക്കോസ് ലോറന്റെ(60) സെര്‍ജി റാമോസ് എന്നിവരായിരുന്നു റയലിന്റെ മറ്റു സ്‌കോറര്‍മാര്‍. കളിയുടെ 67 ശതമാനവും ബോള്‍ പൊസഷന്‍ റയല്‍ താരങ്ങളുടെ കാലുകളിലായിരുന്നു. റയല്‍ താരങ്ങളുടെ ചില ഷോട്ടുകള്‍ ഗോള്‍ പോസ്റ്റില്‍ തട്ടി പോയില്ലായിരുന്നുവെങ്കില്‍ റയലിന്റെ വിജയമാര്‍ജിന്‍ ഇതിലും കൂടുതലായേനെ.

അതേസമയം അല്‍ ഐനും ഏതാനും അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. ക്ലബ്ബ് ഫുട്ബോളില്‍ നാല് കിരീടത്തോടെ ബാഴ്സയെ മറികടക്കാനും റയലിനായി. ബാഴ്സക്ക് മൂന്ന് കിരീടങ്ങളാണുള്ളത്. അര്‍ജന്റീനയില്‍ നിന്നുള്ള റിവര്‍ പ്ലേറ്റിനെ തോല്‍പ്പിച്ചാണ് അല്‍ഐന്‍ എഫ്സി ഫൈനലിലെത്തിയത്.

Full View
Tags:    

Similar News