ജിദ്ദയില്‍ കയ്യേറ്റം ഒഴിപ്പിച്ച് 142 റോഡുകള്‍ തുറന്നു

Update: 2016-12-21 12:13 GMT
Editor : admin
ജിദ്ദയില്‍ കയ്യേറ്റം ഒഴിപ്പിച്ച് 142 റോഡുകള്‍ തുറന്നു
Advertising

റോഡുകളിലെ കയ്യേറ്റം നിരീക്ഷിക്കുന്നതിന് രൂപവത്കരിച്ച പ്രത്യേക സമിതിയാണ് നൂറ്റി നാല്‍പ്പത്തി രണ്ടോളം റോഡുകള്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തത്

Full View

ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത കയ്യേറ്റം നടത്തി അടച്ചിട്ട റോഡുകള്‍ തുറന്നുകൊടുത്തു. റോഡുകളിലെ കയ്യേറ്റം നിരീക്ഷിക്കുന്നതിന് രൂപവത്കരിച്ച പ്രത്യേക സമിതിയാണ് നൂറ്റി നാല്‍പ്പത്തി രണ്ടോളം റോഡുകള്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടി.

അനുദിനം തിരക്കേറികൊണ്ടിരിക്കുന്ന ജിദ്ദ നഗരത്തിലെ ഗതാഗതകുരുക്കൊഴിവാക്കാന്‍ റോഡുകളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഇത് വഴി അടഞ്ഞുകിടക്കുന്ന റോഡുകള്‍ ഗതാഗതത്തിന്​ ​തുറന്നു കൊടുക്കാനും അടുത്തിടെയാണ് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി, പൊലീസ്, ഗതാഗതം, ട്രാഫിക് എന്നീ വകുപ്പുകളുള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കി. സമിതി നടത്തിയ പരിശോധനയില്‍ 154 റോഡുകള്‍ അടഞ്ഞു കിടക്കുന്നതായി കണ്ടെത്തി. ഇവയിൽ അനധികൃത കയ്യേറ്റം നടത്തിയതായി കണ്ടെത്തിയ 91 റോഡുകള്‍ തുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അതാതു മുനിസിപ്പല്‍ ബ്രാഞ്ച് ഓഫീസുകളോട് ആവശ്യപെടുകയും അവ തുറക്കുകയും ചെയ്തു. ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടതായി സമിതി കണ്ടത്തെിയ 63 റോഡുകള്‍ തുറക്കാന്‍ ട്രാഫിക് വകുപ്പിനോട് ആവശ്യപ്പെട്ടു. ഇവയില്‍ 52 റോഡുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. 11 റോഡുകള്‍ ഇനിയും തുറക്കാനുണ്ട്.

പ്രധാന റോഡുകളിലേക്ക് എത്തിച്ചേരാന്‍ ഉപയോഗിക്കുന്ന ചെറു റോഡുകളിലാണ് ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ ഏറെയും നടന്നിരിക്കുന്നത്. പുതിയ നടപടിയിലൂടെ അത്തരം റോഡുകളിലുള്ള തടസ്സങ്ങള്‍ അല്‍പമെങ്കിലും കുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News