കുവൈത്തിൽ നവംബര്‍ 25 മുതല്‍ പ്രകടമായ കാലാവസ്ഥാ മാറ്റമുണ്ടാകും

Update: 2017-02-03 19:52 GMT
കുവൈത്തിൽ നവംബര്‍ 25 മുതല്‍ പ്രകടമായ കാലാവസ്ഥാ മാറ്റമുണ്ടാകും
Advertising

നവംബര്‍ 25 മുതൽ പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത തണുപ്പായിരിക്കുമെന്നും സാലിഹ് അൽ ഉജൈരി പറഞ്ഞു

Full View

കുവൈത്തിൽ നവംബര്‍ 25 മുതല്‍ പ്രകടമായ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥ പ്രവചകനും ഗോള നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ ഉജൈരിയാണ് നവംബർ മാസാവസാനത്തോടെ രാജ്യം അതിശൈത്യത്തിലേക്ക് കടക്കുമെന്ന് പ്രവചിച്ചത്. നവംബര്‍ 25 മുതൽ പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത തണുപ്പായിരിക്കുമെന്നും സാലിഹ് അൽ ഉജൈരി പറഞ്ഞു.

രാജ്യത്തു വേനൽ ചൂടിന് ശമനം വന്നിട്ടുണ്ടെങ്കിലും നഗര പ്രദേശങ്ങൾ തണുത്തു തുടങ്ങിയിട്ടില്ല .അടുത്ത ഏതാനും ആഴ്ചകൾ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്നാണു സാലിഹ് അൽ ഉജൈരിയുടെ നിരീക്ഷണം. നവംബറിലെ അവസാന ആഴ്ച മുതലായിരിക്കുംഅന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയും. രാജ്യം ശൈത്യകാലത്തിലേക്കു വഴിമാറുന്നതിന്റെ മുന്നോടിയായി അടുത്ത മാസം പകുതിയോടെ സാമാന്യം ശക്തമായ മഴയുണ്ടാകും. കഴിഞ്ഞ ഒരാഴ്ചയായി നിലനിൽക്കുന്ന മിതമായ കാലാവസ്ഥ ചൊവാഴ്ച വരെ തുടരുമെന്നും ഉജൈരി പറഞ്ഞു ബുധനാഴ്ചമുതൽ ശീതക്കാറ്റ് അടിച്ചു വീശാനും ഇത് മൂലം അന്തരീക്ഷ ഊഷ്മാവ് കുറയാനുംസാധ്യതയുണ്ട് . ഋതുഭേദത്തിന്റെ ഭാഗമായി അലര്‍ജി, , തുമ്മല്‍ പോലുള്ള അസുഖങ്ങൾക്കുള്ള സാധ്യത ഏറെയാണ്. ഇക്കാര്യം കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സാലിഹ് അൽ ഉജൈരി നിർദേശിച്ചു.

Tags:    

Similar News