ദുബൈയില്‍ വീടുകള്‍ക്ക് സമീപം റമദാന്‍ ടെന്‍റുകള്‍ക്ക് നിരോധം ഇല്ല
വീടുകള്‍ക്ക് സമീപം റമദാന്‍ ടെന്‍റുകള്‍ നിര്‍മിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ദുബൈ നഗരസഭ അധികൃതര്‍ അറിയിച്ചു
വീടുകള്‍ക്ക് സമീപം റമദാന്‍ ടെന്‍റുകള്‍ നിര്‍മിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ദുബൈ നഗരസഭ അധികൃതര്‍ അറിയിച്ചു. അതേസമയം ടെന്‍റുകളില്‍ ശീഷ വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗതമായി നടന്നുവരുന്ന ഇഫ്താര്‍ ടെന്‍റുകള്‍ തടയാന്‍ നഗരസഭ ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ നഗരസഭയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ടെന്‍റ് നിര്‍മിക്കാന്‍ പാടുള്ളൂ.
അനുമതി വാങ്ങിയാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വീടുകള്‍ക്ക് സമീപം ടെന്‍റുകളുണ്ടാക്കാം. ഇഫ്താറിനും അതിഥികളെ സ്വീകരിക്കാനും മാത്രമേ ടെന്‍റുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. മറ്റ് ഒത്തുകൂടലുകളും ശീഷ വലിക്കലും പാടില്ല. റോഡ് കൈയേറിയോ ഗതാഗത തടസ്സമുണ്ടാകുന്ന രീതിയിലോ ടെന്‍റ് നിര്‍മിക്കാന്‍ പാടില്ല. പാര്‍ക്കിങ് സ്ഥലങ്ങളിലും ടെന്‍റ് നിര്‍മാണത്തിന് നിരോധമുണ്ട്.
നഗരസഭയുടേതിന് പുറമെ ദുബൈ സിവില്‍ ഡിഫന്‍സിന്‍െറയും അനുമതി ടെന്‍റിന് ആവശ്യമാണ്. ഹോട്ടലുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അനുമതി നല്‍കും. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ടെന്‍റിന് മാത്രമേ ശീഷക്ക് അനുമതിയുള്ളൂ. തുറസായ സ്ഥലത്താകണം ഇത്തരം ടെന്‍റുകള്‍. രാത്രി ഒമ്പതിന് ശേഷം മാത്രമേ ശീഷ വലിക്കാന്‍ അനുവദിക്കാവൂ. അല്ളെങ്കില്‍ 25 ശതമാനം സ്ഥലം ശീഷക്കായി മാറ്റിവെക്കണം. 18 വയസ്സിന് താഴെയുള്ളവരും ഗര്‍ഭിണികളും ശീഷ വലിക്കാനത്തെുന്നില്ളെന്ന് ഉറപ്പാക്കണം. ശീഷക്ക് അനുമതിയുള്ള റസ്റ്റോറന്‍റുകള്‍ക്കും കഫ്തീരിയകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമല്ല.ഇഫ്താര്‍ സമയത്ത് പ്രത്യേകം ഒരുക്കിയ സ്ഥലങ്ങളില്‍ ശീഷക്ക് സൗകര്യമൊരുക്കാം.
പകല്‍ ഭക്ഷണം വിളമ്പാന്‍ പ്രത്യേകം അനുമതിയെടുത്ത റസ്റ്റോറന്‍റുകള്‍ക്ക് ഈ സമയത്ത് ശീഷക്ക് അനുമതിയില്ല. നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് 800900 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. പെരുന്നാളിന് ശേഷം ഉടന്‍ തന്നെ എല്ലാ ടെന്‍റുകളും നീക്കം ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.