യമനില്‍ വൈദ്യ സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

Update: 2017-02-19 19:02 GMT
Editor : Jaisy
യമനില്‍ വൈദ്യ സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു
Advertising

സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് വൈദ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.

ആഭ്യന്തര കലാപവും സഖ്യസേനയുടെ ആക്രമണവും കാരണം തകര്‍ന്ന യമനില്‍ വൈദ്യ സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ റിയാദ് ആസ്ഥാനമായ കിംങ് സല്‍മാന്‍ ഹുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വിപുലീകരിക്കുന്നു. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് വൈദ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.

ഭക്ഷണ വിതരണം , വൈദ്യ സഹായം , മാതൃ ശിശു സംരക്ഷണം എന്നീ മേഖലകളിലാണ് കഴിഞ്ഞ ഒരു വര്‍ഷം കിംങ് സല്‍മാന്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചത്. യമന്‍ ജനതക്ക് ആശ്വാസമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായി സെന്റര്‍ മേധാവി ഡോ.അബ്ദുള്ള റബീഅ പറഞ്ഞു.

എട്ട് മില്യണ്‍ ഭക്ഷണ പൊതികള്‍ ഇതിനകം വിതരണം ചെയ്തു. ആരോഗ്യ മേഖലയിലും ഏറെ മുന്നോട്ട് പോയി. ഒന്‍പത് കോടി ഡോളറിന്റെ വൈദ്യസഹായം നല്‍കാന്‍ കഴിഞ്ഞു. പരിക്കേറ്റ് യമനില്‍ കഴിയുന്നവര്‍ക്കും പലായനം ചെയ്ത് സൗദി, ജോര്‍ഡാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും ചികിത്സാ സഹായം എത്തിക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. യമന്‍ സര്‍ക്കാരിന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹകരണത്തോടെയാണ് സെന്റര്‍ യമനില്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News