എണ്ണ ഉല്‍പാദനം കുറച്ചേക്കില്ല; ധാരണയാകാതെ ഒപെക് യോഗം പിരിഞ്ഞു

Update: 2017-02-21 19:32 GMT
Editor : admin
എണ്ണ ഉല്‍പാദനം കുറച്ചേക്കില്ല; ധാരണയാകാതെ ഒപെക് യോഗം പിരിഞ്ഞു
Advertising

എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാകാതെ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗം പിരിഞ്ഞു.

Full View

എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാകാതെ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗം പിരിഞ്ഞു. വിവിധ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് ഒപെക് യോഗത്തിന് തിരിച്ചടിയായത്.

ആഗോള വിപണിയില്‍ എണ്ണവില ഉയരുന്ന നിലവിലുള്ള പ്രവണതക്ക് ആക്കം കൂട്ടാന്‍ ഉല്‍പാദനം നിയന്ത്രിക്കണമെന്ന ആവശ്യം ചില രാജ്യങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. വിയന്നയില്‍ ചേര്‍ന്ന ഒപെക് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്കു വന്നെങ്കിലും വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതില്‍ പരാജയപ്പെടുകയായിരുന്നു. വിപണിയിലേക്ക് നിശ്ചിത ക്വാട്ടയിലും കൂടുതല്‍ എണ്ണ എത്തിക്കാന്‍ തങ്ങള്‍ നീക്കം നടത്തില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. എന്നാല്‍ വിപണിയില്‍ എണ്ണവിഹിതം ഉയര്‍ത്തണമെന്ന നിലപാടായിരുന്നു ഇറാന്റേത്. വിപണി സന്തുലിതത്വം കൈവരിക്കുകയും വില ഉയരുകയും ചെയ്തിരിക്കെ, ഉല്‍പാദനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ബ്ളൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ സൗദി എണ്ണമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ദീര്‍ഘകാല സുസ്ഥിരതയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപെകിന്റെ മൊത്തം ഉല്‍പാദനത്തില്‍ 14.5 ശതമാനത്തിന്റെ ന്യായമായ വിഹിതം തങ്ങള്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് ഇറാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതിദിനം 32.5 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒപെകിന്റെ ഉല്‍പാദനം. ഏതായാലും വിപണിയില്‍ നിന്നുള്ള പ്രതികരണം കൂടി നോക്കി ഭാവിനിലപാട് സ്വീകരിക്കാമെന്ന വിലയിരുത്തലോടെയാണ് ഒപെക് യോഗം സമാപിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News