യുഎഇയില്‍ ഇന്ധനവില വര്‍ധിക്കും

Update: 2017-02-27 02:59 GMT
യുഎഇയില്‍ ഇന്ധനവില വര്‍ധിക്കും
Advertising

ആഗോള വിപണിയിലെ വിലവര്‍ധനവിനെ തുടര്‍ന്നാണ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം

Full View

ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ധനവില വര്‍ധിക്കും. ആഗോള വിപണിയിലെ വിലവര്‍ധനവിനെ തുടര്‍ന്നാണ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം. യുഎഇ ഊര്‍ജ മന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപനം നടത്തിയത്.

ഫെബ്രുവരി മാസം രാജ്യത്ത് പെട്രോളിന് ഒമ്പത് ഫില്‍സും ഡീസലിന് ആറ് ഫില്‍സും വര്‍ധിക്കും. ലിറ്ററിന് 1.91 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് ഫെബ്രുവരി ഒന്ന് മുതല്‍ രണ്ട് ദിര്‍ഹം ആയിരിക്കും നിരക്ക്. സ്പെഷല്‍ 95 പെട്രോള്‍ വില 1.80 ദിര്‍ഹത്തില്‍നിന്ന് 1.89 ദിര്‍ഹം ആകും. ഡീസല്‍ വിലയില്‍ ആറ് ഫില്‍സിന്റെ വര്‍ധനവോടെ ലിറ്ററിന് രണ്ട് ദിര്‍ഹം ആകും. 1.94 ദിര്‍ഹം ആണ് നിലവിലെ വില.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും ഒപെകില്‍ അംഗമല്ലാത്ത രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ചരിത്രപരമായ കരാറാണ് വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായത്. ഇതുപ്രകാരം ജനുവരി ഒന്ന് മുതല്‍ ഉല്‍പാദനം കുറക്കുന്ന സാഹചര്യവും ഉണ്ടായി. പ്രതിദിനം 18 ലക്ഷം ബാരല്‍ ഉല്‍പാദനമാണ് രാജ്യങ്ങള്‍ കുറച്ചത്. ഇതേതുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പ്രവണതയാണുള്ളത്.

ആഗോള മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണവില ബാരലിന് 55.52 യുഎസ് ഡോളറും വെസ്റ്റ് ടെക്സാസ് ഇന്‍റര്‍ മീഡിയേറ്റ് ബാരലിന് 53.17 യുഎസ് ഡോളറുമാണ് നിരക്ക്. വൈകാതെ 60 ഡോളറിന് മുകളിലേക്ക് എണ്ണവില ഉയരുമെന്നാണ് പ്രതീക്ഷ. അതോടെ പ്രതിസന്ധിയുടെ സാഹചര്യം കുറെയൊക്കെ മാറുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തുന്നു.

Tags:    

Similar News