കനോണ്‍ പിക്‌സ്മ ജി സിരീസ് പ്രിന്ററുകള്‍ പുറത്തിറക്കി

Update: 2017-03-05 14:21 GMT
Editor : admin
കനോണ്‍ പിക്‌സ്മ ജി സിരീസ് പ്രിന്ററുകള്‍ പുറത്തിറക്കി
Advertising

വൈ ഫൈ സൗകര്യമാണ് പുതിയ പ്രിന്ററിന്റെ പ്രത്യേകത. കേബിള്‍ ഇല്ലാതെ തന്നെ എല്ലാ ഡിജിറ്റല്‍ ഇമേജ് ഉപകരണങ്ങളില്‍ നിന്നും പ്രിന്റ് ചെയ്യാന്‍ കഴിയും

Full View

ഇലക്ട്രോണിക്‌സ്, ഐടി മേഖലയിലെ പ്രമുഖരായ കനോണ്‍ പിക്‌സ്മ ജി സിരീസ് പ്രിന്ററുകള്‍ പുറത്തിറക്കി. റിയാദില്‍ നടന്ന ചടങ്ങില്‍ ലുലു റീജിയനല്‍ ഡറക്ടര്‍ ഷഹിം മുഹമ്മദ് വിപണനോദ്ഘാടനം നിര്‍വഹിച്ചു. സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ പ്രിന്റര്‍ ലഭ്യമാക്കുകയെന്ന് കനോണ്‍ അധികൃതര്‍ പറഞ്ഞു.

വൈ ഫൈ സൗകര്യമാണ് പുതിയ പ്രിന്ററിന്റെ പ്രത്യേകത. കേബിള്‍ ഇല്ലാതെ തന്നെ എല്ലാ ഡിജിറ്റല്‍ ഇമേജ് ഉപകരണങ്ങളില്‍ നിന്നും പ്രിന്റ് ചെയ്യാന്‍ കഴിയും. അതോടൊപ്പം റീഫില്ലിംഗ് സൗകര്യവും പിക്‌സ്മ ജി സിരീസ് പ്രിന്ററുകളെ വ്യത്യസ്തമാക്കുന്നു. ജി 2400, ജി 3400 തുടങ്ങി രണ്ട് സീരീസിലാണ് പ്രിന്ററുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ 13,000 പേജ് പ്രിന്റ് ചെയ്യാന്‍ കനോണ്‍ പിക്‌സ്മ ജി സിരീസ് പ്രിന്ററുകള്‍ക്ക് കഴിയും.

വീടുകളിലും ചെറിയ ഓഫീസുകളിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ പ്രിന്റര്‍. നാലു കളറുകള്‍ റീ ഫില്‍ ചെയ്യുന്നതിനുളള ടാങ്ക് പ്രിന്ററിലുണ്ട്. പ്രത്യേകം പരിശീലനം നേടാതെ ഇങ്ക് നിറക്കാന്‍ സൗകര്യവുമുണ്ട്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അല്‍ കോബാര്‍, ദമ്മാം, ജുബൈല്‍, ജിദ്ദ ശാഖകളില്‍ പ്രിന്റര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News