കുവൈത്തി ബാലനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരി കസ്റ്റഡിയിൽ
മകന്റെ നിലവിളി കേട്ട് രക്ഷിതാക്കൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല
Update: 2024-12-27 12:10 GMT
കുവൈത്ത് സിറ്റി: കുവൈത്ത് ബാലനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പിനോ വീട്ടുജോലിക്കാരി കസ്റ്റഡിയിൽ. മകന്റെ നിലവിളി കേട്ട് രക്ഷിതാക്കൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്. കൂട്ടിയെ ഉടൻ ജാബർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാരകമായി പരിക്കേറ്റതിനാൽ മരണപ്പെടുകയായിരുന്നു. പൊലീസ്, ഡിറ്റക്ടീവുകൾ ഉൾപ്പടെയുള്ള അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. വേലക്കാരിയെ ചോദ്യം ചെയ്യുന്നതിനായി നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.