ഇന്ധന വില വർദ്ധന ചർച്ച ചെയ്യാൻ അടിയന്തര സമ്മേളനം വിളിക്കണമെന്ന് കുവൈത്ത് എംപിമാര്‍
35ഓളം എംപിമാർ ചേർന്നാണ് ഇന്ധന നിരക്ക് വർദ്ധന ചർച്ച ചെയ്യണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്
കുവൈത്തിൽ ഇന്ധന വില വർദ്ധന ചർച്ച ചെയ്യാൻ പാര്‍ലമെന്റ് അടിയന്തരമായി സമ്മേളിക്കണമെന്നു ഒരു കൂട്ടം എം.പിമാർ ആവശ്യപ്പെട്ടു. 35ഓളം എംപിമാർ ചേർന്നാണ് ഇന്ധന നിരക്ക് വർദ്ധന ചർച്ച ചെയ്യണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
വേനലവധി കഴിഞ്ഞു കൂടുതൽ പേർ തിരിച്ചെത്തിയതോടെയാണ് വിലവര്‍ധനക്കെതിരെ പ്രമേയവുമായി പാർലമെന്റംഗങ്ങൾ രംഗത്തത്തെിയത് . . സര്‍ക്കാര്‍ തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പാര്‍ലമെന്റംഗങ്ങളുടെ നീക്കം. സർക്കാർ വാഗ്ദാന ലംഘനം നടത്തിയെന്നാണ് എംപിമാരുടെ പക്ഷം. നിരക്ക് വർദ്ധന താഴ്ന്ന വരുമാനക്കാരെയും ഇടത്തരക്കാരെയും സാരമായി ബാധിക്കുമെന്ന് ഭൂരിഭാഗം സാമാജികരും പറഞ്ഞു.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വദേശികളെ സാരമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം എം.പിമാരും പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ അമീറിന്റെ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ വിലവര്‍ധന നടപ്പാക്കിയത് . സെപ്റ്റംബർ ഒന്ന് മുതലാണ് പുത്തുക്കിയ ഇന്ധന നിരക്ക് പ്രാബല്യത്തിലായത്.