യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ലോകബാങ്ക്
രുമാന വര്‍ധന മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊള്ളുന്ന പുതിയ നടപടികളെ ലോക ബാങ്ക് സ്വാഗതം ചെയ്തു. കോര്‍പറേറ്റ്, ഉപഭോഗ നികുതിക്കു പുറമെ മൂല്യവര്‍ധിത നികുതി നടപ്പാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
നടപ്പുവര്‍ഷം യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സൂചികയില്‍ കുറവ് സംഭവിച്ചേക്കുമെന്ന് ലോകബാങ്ക്. ബദല്‍ സാമ്പത്തിക നടപടികള്‍ ഗുണകരമാണെങ്കില്‍ തന്നെയും നഷ്ടം നികത്താന്‍ സമയമെടുക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.
എണ്ണവില തകര്‍ച്ചയും സര്‍ക്കാര്‍ ചെലവുകളും മുന്‍നിര്‍ത്തിയാണ് ജി.സി.സി വളര്‍ച്ചാ സൂചികയില്‍ ഇടിവിനുള്ള സാധ്യത ലോകബാങ്ക് വിലയിരുത്തുന്നത്. എണ്ണ കേന്ദ്രീകൃത സമ്പദ്ഘടനയില്‍ മാറ്റം കൊണ്ടുവരാനും വൈവിധ്യവത്കരണം ഉറപ്പാക്കാനും ശക്തമായ നടപടികളാണ് യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തി വരുന്നത്. ഇതിന്‍െറ ഭാഗമായി സൗദി അറേബ്യ വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ബദല്‍ മാര്‍ഗങ്ങളിലൂടെ വരുമാന നേട്ടം ലക്ഷ്യമിടുന്നതാണ് പുതിയ നയപ്രഖ്യാപനങ്ങള്‍.
എന്നാല്‍ ഇതിന്‍െറ നേട്ടം സമ്പദ് ഘടനയില്‍ പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടി. വരുമാന വര്‍ധന മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊള്ളുന്ന പുതിയ നടപടികളെ ലോക ബാങ്ക് സ്വാഗതം ചെയ്തു. കോര്‍പറേറ്റ്, ഉപഭോഗ നികുതിക്കു പുറമെ മൂല്യവര്‍ധിത നികുതി നടപ്പാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ എണ്ണവില തകര്‍ച്ച സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ ഇതൊന്നും പെട്ടെന്ന് പര്യാപ്തമാകില്ളെന്നാണ് വേള്‍ഡ് ബാങ്ക് കണ്ടെത്തല്‍.
അതേ സമയം ഉപരോധം പിന്‍വലിച്ചതോടെ ഇറാന്‍ വിപണി മെച്ചപ്പെടുന്നത് ഗള്‍ഫ് മേഖലക്ക് നടപ്പു വര്‍ഷം ഗുണം ചെയ്യുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.