ദുബൈ വിമാനത്താവളം സാധാരണനില കൈവരിക്കുന്നു; ഇന്ന് 28 വിമാനങ്ങള്‍ റദ്ദാക്കി
എമിറേറ്റ്സ് എയര്‍ലൈന്‍സ് അപകടത്തെ തുടര്‍ന്ന് താളം തെറ്റിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നില കൈവരിക്കാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം.
എമിറേറ്റ്സ് എയര്‍ലൈന്‍സ് അപകടത്തെ തുടര്‍ന്ന് താളം തെറ്റിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നില കൈവരിക്കാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം. 28 വിമാനങ്ങള്‍ ഇന്നും റദ്ദാക്കിയതായി ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അപകടം നടന്ന് മൂന്നാം ദിവസമായ ഇന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കല്‍ പ്രക്രിയ തുടര്‍ന്നു. പല വിമാനങ്ങളും അനിശ്ചിതമായി വൈകുന്ന സാഹചര്യവും ഉണ്ട്. 28 വിമാന സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ 183 വിമാനങ്ങളാണ് മണിക്കൂറുകള്‍ വൈകിയത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി സര്‍വീസുകളും തടസപ്പെട്ടു. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈയിലേക്കും തിരിച്ചുമുള്ള എട്ട് സര്‍വീസുകള്‍ ഇന്ന് നടക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
തീപിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുകയും റണ്‍വേ അറ്റകുറ്റ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ചെയ്തു. മുടങ്ങിയ നൂറുകണക്കിന് സര്‍വീസുകളിലെ യാത്രക്കാര്‍ക്കാണ് എയര്‍പോര്‍ട്ട് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. ഇന്നലെയാണ് ദുബൈ വിമാനത്താവളത്തിന്റെ രണ്ടാം റണ്‍വേ തുറന്നത്. അതേസമയം, വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ച് മാസം വരെ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.