ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകള്‍ ഒമാനില്‍

Update: 2017-06-23 18:35 GMT
Editor : admin
ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകള്‍ ഒമാനില്‍
Advertising

ഇരു രാഷ്ട്രങ്ങളുടെ നാവിക സേനകള്‍മായുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം

Full View

നാല് ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകള്‍ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തെത്തി.ഇരു രാഷ്ട്രങ്ങളുടെ നാവിക സേനയുമായുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ കപ്പല്‍ പടയിലെ അംഗങ്ങളായ ഐ.എന്‍.എസ് ദല്‍ഹി, ദീപക്, തര്‍ക്കാഷ് എന്നിവയാണ് മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടത്.ഇന്ത്യയുടെ സമാധാന പൂര്‍ണമായ സാന്നിധ്യം മേഖലയിലെ സൗഹൃദ രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുകയാണ് കപ്പലുകളുടെ സന്ദര്‍ശന ലക്ഷ്യമെന്ന് ഐ.എന്‍.എസ് ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. നാവികസേനാ നിരീക്ഷണം ശക്തമാകിയതോടെ കഴിഞ്ഞ വര്‍ഷം ഒരു കടല്‍ക്കൊള്ള പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമാന്‍ഡിങ് ഫ്ളാഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ റാവ്നീത് സിങ് വ്യക്തമാക്കി. ഒമാനി നാവികര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇന്ത്യ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലവില്‍ 150 നാവികര്‍ക്കാണ് പ്രതിവര്‍ഷം പ്രവേശനം നല്‍കുന്നത്. ഒമാനി അധികൃതരുടെ ആവശ്യവും ലഭ്യമായ സൗകര്യങ്ങളും പരിഗണിച്ചാണ് പരിശീലനത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗണ്ണറി,നാവിഗേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് തുടങ്ങി വിവിധ തലങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സാഹചര്യങ്ങള്‍ അനുവദിക്കുന്ന പക്ഷം കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുക്കമാണെന്നും റാവ്നീത് സിങ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News