ബലി പെരുന്നാളിന്റെ ഭാഗമായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി കുവൈത്ത്

Update: 2017-06-25 17:24 GMT
Editor : Jaisy
ബലി പെരുന്നാളിന്റെ ഭാഗമായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി കുവൈത്ത്
Advertising

ഷോപ്പിങ് മാളുകള്‍ ഉൾപ്പെടെ ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

Full View

ബലിപെരുന്നാളിനോടനുബന്ധിച്ചു ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഷോപ്പിങ് മാളുകള്‍ ഉൾപ്പെടെ ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് . പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലായം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അഹ്മദ് അല്‍ ഹശ്ശാശ് വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത് . ഇക്കാര്യം സൂചിപ്പിച്ചത്. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത് . രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും മുന്‍കരുതല്‍ എന്ന നിലയിൽ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട് . പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് സുരക്ഷയും സൗകര്യവുമൊരുക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ആദിൽ അൽ ഹഷാഷ് പറഞ്ഞു . പ്രഭാതത്തിൽ പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളിലേക്ക് പുറപ്പെടുന്നവര്‍ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ ആവശ്യമായ നടപടികള്‍ ട്രാഫിക് വിഭാഗം സ്വീകരിച്ചിട്ടുണ്ട്. ഗതാഗതം സുഗമമാക്കാൻ പ്രധാന നിരത്തുകളിൽ പെട്രോൾ സംഘങ്ങളെ വിന്യസിക്കും . പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികളില്‍ ആളുകളെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, കടലോരങ്ങള്‍, എന്റര്‍ടെയ്ന്‍മെന്റ് സിറ്റി തുടങ്ങിയ സ്ഥലങ്ങൾ ശക്തമായ പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കുമെന്നും ആദിൽ അൽ ഹഷാഷ് അറിയിച്ചു . ബലിയറുക്കല്‍ കര്‍മങ്ങള്‍ വ്യവസ്ഥാപിതമാക്കാൻ മുനിസിപ്പാലിറ്റിയും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News