ഭീമന്‍ ബ്ലാങ്കറ്റ് ഗിന്നസ്ബുക്കില്‍; അഭിമാനത്തോടെ 51 ഇന്ത്യന്‍ പ്രവാസി വനിതകളും

Update: 2017-07-25 12:00 GMT
Editor : admin
ഭീമന്‍ ബ്ലാങ്കറ്റ് ഗിന്നസ്ബുക്കില്‍; അഭിമാനത്തോടെ 51 ഇന്ത്യന്‍ പ്രവാസി വനിതകളും
Advertising

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 ഇന്ത്യന്‍ വനിതകള്‍ ചേര്‍ന്ന് തുന്നിയുണ്ടാക്കിയത് 11000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്രോഷെറ്റ് ബ്ലാങ്കറ്റ് ആണ്

വര്‍ണനൂലുകളില്‍ ഭീമന്‍ ബ്ലാങ്കറ്റ് തുന്നിയുണ്ടാക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ മദര്‍ ഇന്ത്യ ക്രോഷെറ്റ് ക്വീന്‍സ് എന്ന വനിതാ കൂട്ടായ്മയിലെ ഖത്തറിലെ അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി. മലയാളി വനിതകളുള്‍പ്പെടെ 51 ഇന്ത്യന്‍ പ്രവാസി വനിതകളാണ് ഖത്തറില്‍ നിന്ന് ഈ ദൗത്യത്തില്‍ പങ്കാളികളായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 ഇന്ത്യന്‍ വനിതകള്‍ ചേര്‍ന്ന് തുന്നിയുണ്ടാക്കിയത് 11000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്രോഷെറ്റ് ബ്ലാങ്കറ്റ് ആണ്. ചെന്നൈയില്‍ നിന്നുള്ള സുഭാഷിണി നടരാജനാണ് മദര്‍ ഇന്ത്യ ക്രോഷെറ്റ് ക്വീന്‍സ് എന്ന ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്. മൂന്ന് മാസം കൊണ്ട് ഈ ശ്രമങ്ങള്‍ ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടിയുള്ള ഗ്വിന്നസ് നേട്ടം സ്വന്തമാക്കിയതോടൊപ്പം ഈ കമ്പിളിപ്പുതപ്പുകള്‍ പിന്നീട് പാവപ്പെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യുകയായിരുന്നു. ഇനി ഇന്ത്യയിലെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി തൊപ്പികള്‍ തുന്നിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ വനിതാ കൂട്ടായ്മ.

ചെന്നൈ സ്വദേശിനിയായ വൈഷ്ണവി കുപ്പുസ്വാമിയുടെ നേതൃത്വത്തിലാണ് ഖത്തറിലെ പ്രവാസി വനിതകള്‍ ഈ ദൗത്യത്തില്‍ പങ്കാളികളായത്. ഇവര്‍ക്കുള്ള ഗ്വിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ദോഹയില്‍ വിതരണം ചെയ്തു. ഐസിസി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, കള്‍ച്ചറല്‍ വിംഗ് സെക്രട്ടറി ജയവി മിത്ര ഐസിസി ജോയിന്റ് സെക്രട്ടറി ശ്രീരാജ വിജയന്‍ എന്നിവരാണ് അംഗീകാരപത്രങ്ങള്‍ സമ്മാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News