കുവൈത്തിലെ നാസര്‍ അല്‍ ബദ്ധ ട്രേഡിങ് കമ്പനി വിന്‍റര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു

Update: 2017-07-28 17:51 GMT
കുവൈത്തിലെ നാസര്‍ അല്‍ ബദ്ധ ട്രേഡിങ് കമ്പനി വിന്‍റര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു
Advertising

കമ്പനി ആസ്ഥാനത്തു നടന്ന കാർണിവൽ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്തിലെ നാസർ അൽ ബദ്ധ ട്രേഡിങ് കമ്പനി വാര്‍ഷികാഘോഷ ചടങ്ങുകളുടെ ഭാഗമായി വിന്‍റര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. കമ്പനി ആസ്ഥാനത്തു നടന്ന കാർണിവൽ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു.

Full View

പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, മാര്‍ത്തോമ സഭ പ്രതിനിധി ഡോ. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. എന്‍.ബി.ടി.സി മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം അധ്യക്ഷനായിരുന്നു . നിര്‍ധനരായ ആദിവാസി സമൂഹത്തിന്‍െറ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമാണ് ഈ വര്‍ഷത്തെ കാര്‍ണിവല്‍ വരുമാനം വിനിയോഗിക്കുകയെന്നും ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമം ദത്തെടുക്കുന്ന സര്‍ക്കാര്‍ പദ്ധതി പദ്ധതിയിലേക്ക് മൂന്ന് കോടി രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു ആദ്യഗഡു ഇന്ത്യൻ അംബാസഡർ ഏറ്റുവാങ്ങി .

കമ്പനിയിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ കാർണിവലിൽ പങ്കെടുത്തു . എന്‍.ബി.ടി.സി ജീവനക്കാരുടെ സംഗീത കൂട്ടായ്മയായ ഡെസേര്‍ട്ട് തണ്ടറിന്‍െറ വിവിധ പരിപാടികളും ചലച്ചിത്ര പിന്നണി ഗായകരായ പ്രദീപ് ബാബു, രാധിക സേതുമാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീതവിരുന്നും അരങ്ങേറി.

Tags:    

Similar News