യു.എ.ഇയില്‍ വേനല്‍ ചൂട് അന്‍പത് ഡിഗ്രിയോട് അടുക്കുന്നു

Update: 2017-08-10 06:46 GMT
Editor : admin
യു.എ.ഇയില്‍ വേനല്‍ ചൂട് അന്‍പത് ഡിഗ്രിയോട് അടുക്കുന്നു
Advertising

ചൂടില്‍ സൂര്യാഘാതവും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞമാസം 15 മുതല്‍ മൂന്ന്മാസത്തേക്ക് മധ്യവേനല്‍ വിശ്രമം പ്രഖ്യാപിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായി

Full View

യു.എ.ഇയില്‍ വേനല്‍ ചൂട് അന്‍പത് ഡിഗ്രിയോട് അടുക്കുന്നു. കടുത്തചൂടിലും ഉയര്‍ന്ന ഹ്യുമിഡിറ്റിയിലും വിയര്‍ത്തൊലിക്കുകയാണ് നഗരങ്ങള്‍. വൈകുന്നേരങ്ങളില്‍ പോലും ചൂട് ഭയന്ന് പുറത്തിറങ്ങാന്‍ മടിക്കുകയാണ് നഗരവാസികള്‍.

അടുത്തദിവസങ്ങളില്‍ യു.എ.ഇയിലെ ചൂടും പുഴുക്കവും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ശനിയാഴ്ച യു.എ.ഇയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലയായ ഉമ്മുഅസ് സമൂലില്‍ രേഖപ്പെടുത്തി. 49.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ഉചക്ക് രണ്ടരക്കാണ് ഏറ്റവും കൂടിയ ചൂട് ഇവിടെ രേഖപ്പെടുത്തിയത്. എന്നാല്‍, വാഹനങ്ങളിലെ തെര്‍മോമീറ്ററുകളില്‍ പലപ്പോഴും അന്‍പത് ഡിഗ്രിയിലേറെ ചൂട് രേഖപ്പെടുത്താറുണ്ട്. ഉയര്‍ന്ന് ചൂടില്‍ സൂര്യാഘാതവും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞമാസം 15 മുതല്‍ മൂന്ന് മാസത്തേക്ക് മധ്യവേനല്‍ വിശ്രമം പ്രഖ്യാപിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായി.

എങ്കിലും വൈകുന്നരങ്ങളില്‍ പോലും ഉയര്‍ന്ന ഹ്യുമിഡിറ്റിയില്‍ വിയര്‍ത്തൊലിക്കുകയാണ് ജനങ്ങള്‍. ദിവസങ്ങള്‍ നീണ്ട പെരുന്നാള്‍ അവധി ലഭിച്ചെങ്കിലും ചൂട് ഭയന്ന് പലരും പുറത്തിറങ്ങിയില്ല. അതിരാവിലെ ഈദ്ഗാഹുകളില്‍ പോലും ജനം വിയര്‍ത്തുകുളിച്ചു. അവധിദിനത്തില്‍ പാര്‍ക്കുകളും മറ്റും വിജയനമായപ്പോള്‍ മാളുകളിലും ഇന്‍ഡോര്‍ വിനോദകേന്ദ്രങ്ങളിലുമാണ് കൂടുതല്‍പേരും അവധിയാഘോഷത്തിന് തെരഞ്ഞെടുത്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News