തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനെന്ന് പിടി തോമസ്
ഭാരവാഹികളുടെ ആധിക്യം കോണ്‍ഗ്രസിനകത്തെ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ 40 ശതമാനം ഉത്തരവാദിത്തവും പാര്‍ട്ടി നേതാക്കള്‍ക്കാണെന്ന് അഡ്വ. പിടി തോമസ് എംഎല്‍എ ദോഹയില്‍ പറഞ്ഞു. ഭാരവാഹികളുടെ ആധിക്യം കോണ്‍ഗ്രസിനകത്തെ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചരണം പാര്‍ട്ടിക്ക് നിയമസഭാതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി അഡ്വ പിടി തോമസ് എംഎല്‍എ ദോഹയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു സമയത്ത് കൂട്ടായി പ്രവര്‍ത്തിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പിന്തുണ നല്‍കിയിരുന്നെങ്കില്‍ 16 സീറ്റെങ്കിലും കൂടുതല്‍ ലഭിക്കുമായിരുന്നുവെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനകത്ത് ഭാരവാഹികളുടെ ആധിക്യം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തെ താന്‍ ഇക്കാര്യം അറിയിച്ചതായും പിടി തോമസ് പറഞ്ഞു. ബിജെപിയുമായി യാതൊരു സഹകരണത്തിനും തയ്യാറല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നേമത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി ദുര്‍ബലനായതാണ് പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര പിതാവ് ഗാന്ധിജിയെകൊന്ന ഗോഡ്‌സെയെ തള്ളിപ്പറയാത്ത കാലത്തോളം ബിജെപിയുടെ ദേശ സ്‌നേഹം അപഹാസ്യമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദോഹയില്‍ ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.