ഖത്തറിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം

Update: 2017-10-08 11:43 GMT
Editor : Sithara
ഖത്തറിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം
Advertising

ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഇറാനിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത് തുടര്‍ക്കഥയാവുന്നു

Full View

ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഇറാനിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത് തുടര്‍ക്കഥയാവുന്നു. ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്റെ സംരക്ഷണത്തിലാണിവര്‍ ഇപ്പോള്‍ കടലില്‍ കഴിച്ചു കൂട്ടുന്നത്.

ഖത്തറിലെ വക്‌റയിലും അല്‍ഖോറിലും ശമാലിലുമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടു കഴിയുന്ന ഇന്ത്യക്കാരിലധികവും തമിഴ്‌നാട് സ്വദേശികളാണ്. നാലും അഞ്ചും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മത്സ്യബന്ധന യാത്രകളില്‍ ഇവര്‍ ഖത്തറിന്‍രെ സമുദ്രാതിര്‍ത്തിക്കകത്തു തന്നെയാണ് വലയിടുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കുന്ന ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്റെ കണ്ണുവെട്ടിച്ചാണ് ആയുധങ്ങളുമായെത്തുന്ന ഇറാനിയന്‍ കടല്‍ കൊള്ളക്കാര്‍ ആക്രമണമഴിച്ചുവിടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഒരാഴ്ച മുമ്പാണ് മൂന്ന് ബോട്ടുകള്‍ പൂര്‍ണ്ണമായി കൊള്ളയടിക്കപ്പെട്ടത്.

മീന്‍ പിടിച്ചു തിരിച്ചു വരുമ്പോഴുള്ള കൊള്ളക്കാരുടെ ആക്രമണത്തില്‍ വലിയ സാമ്പത്തിക നഷ്ടത്തിനു പുറമെ ജീവന്‍ അപായപ്പെടാന്‍ വരെ സാധ്യതയുണ്ട് . ഇതു മനസ്സിലാക്കിയാണ് ഖത്തര്‍ കോസ്റ്റ്ഗാര്‍ഡ് ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News