വിവരസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ലോകത്ത് സവിശേഷ സ്ഥാനമെന്ന് മോദി
സൌദി അറേബ്യയുടെ പ്രതാപത്തിന്റെ പ്രതീകമാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെ വനിത ഐടി വിദഗ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സൌദി അറേബ്യയുടെ പ്രതാപത്തിന്റെ പ്രതീകമാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെ വനിത ഐടി വിദഗ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവരസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ലോകത്ത് സവിശേഷ സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൌദിയുടെ വനിത ഐടി കേന്ദ്രമായ റിയാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ഐടി വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ വനിതാ ഐടി വിദഗ്ധരെ സൌദി അറേബ്യയുടെ ഐശ്വര്യമെന്ന് വിശേഷിപ്പിച്ച മോദി അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. വിവര സാങ്കേതിക രംഗത്തെ ലോകത്തെ പ്രധാന കേന്ദ്രമായ ഇന്ത്യയില്‍ അവര്‍ക്ക് എല്ലാ സൌകര്യങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരവങ്ങളോടെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാര്‍ വരേവേറ്റത്. വനിതാ ജീവനക്കാര്‍ മാത്രമുള്ള ലോകത്തെ ആദ്യ ഐടി കേന്ദ്രമാണ് റിയാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് . രണ്ട് വര്‍ഷം മുമ്പാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഐടി മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.