സല്‍മാന്‍ രാജാവ് അധികാരമേറ്റിട്ട് മൂന്ന് വര്‍ഷം

Update: 2018-01-02 18:50 GMT
Editor : Jaisy
സല്‍മാന്‍ രാജാവ് അധികാരമേറ്റിട്ട് മൂന്ന് വര്‍ഷം
Advertising

സൌദിയുടെ ചരിത്രത്തിലെ നിര്‍ണായക പരിഷ്കാരങ്ങളുടെ കാലം കൂടിയായിരുന്നു ഇത്

സൌദി ഭരണാധികാരിയായും തിരുഗേഹങ്ങളുടെ സേവകനായും സല്‍മാന്‍ രാജാവ് അധികാരമേറ്റിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം . സൌദിയുടെ ചരിത്രത്തിലെ നിര്‍ണായക പരിഷ്കാരങ്ങളുടെ കാലം കൂടിയായിരുന്നു ഇത്. സാമ്പത്തിക പരിഷ്കരണങ്ങള്‍ മുതല്‍ സ്ത്രീകളുടെ മുഖ്യധാരയിലേക്കുള്ള മുന്നേറ്റം വരെ എത്തി നില്‍ക്കുന്നു ഈ മൂന്ന് വര്‍ഷക്കാലം.

കഴിഞ്ഞ ശൂറാ കൌണ്‍സില്‍ യോഗത്തിലെ സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം സൌദി കണ്ട പരിഷ്കരണങ്ങളിലൊന്നാണ്. ഭരണാധികാരിയോ സാധാരണക്കാരനോ എന്നോ വ്യത്യാസമില്ലാതെ അഴിമതിക്കാരെ തടവിലടച്ചത് ഭരണത്തിന്റെ മികവായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് അപ്രതീക്ഷിതമായാണ് സൌദിയുടെ മാറ്റങ്ങള്‍. അബ്ദുള്ള രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് അധികാരമേല്‍ക്കുന്നത്. പിന്നീട് ലോകം കണ്ടത് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പരിഷ്കാരങ്ങള്‍.

വനിതകള്‍ക്ക് വാഹനമോടിക്കാനും, വിവിധ ജോലികളിലേക്കും വാതില്‍ തുറന്നിട്ടു. വനിതകളുടെ നിയമാനുസൃതമായ ഒരു നടപടിക്രമങ്ങള്‍ക്കും രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലയെന്ന പ്രഖ്യാപനവും ലോകം കേട്ടു.അടുത്ത വര്‍ഷം സ്ത്രീകള്‍ക്ക് സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലേക്കും അനുമതിയുണ്ട്. മകനും കിരീടാവകാശിയുമായ മുമഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍ നടപ്പിലാക്കുന്ന വിഷന് 2030 പദ്ധതി ഇതിന് വേഗം നല്‍കി. സിനിമാ വ്യവസായത്തിനുള്ള അനുമതിയും കരഘോഷത്തോടെ ലോകം കേട്ടു. എണ്ണ വിപണി സൃഷ്ടിച്ച നഷ്ടം മറികടക്കാന്‍ എണ്ണേതര മേഖലയിലേക്ക് സൌദിയുടെ ഫണ്ടിറക്കി. നികുതിയും വരുന്നു. ഇതില്‍ നിന്നുള്ള നേട്ടം വൈകാതെ ഖജനാവിലെത്തും. കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണം നേരിടാന്‍ പൌരന്മാര്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചു. ലോകത്ത് നിക്ഷേപത്തിന്റെ കേന്ദ്രമായി സൌദിയെ മാറ്റിയതില്‍ വലിയ പങ്കുണ്ട് ഈ ഭരണത്തിന്. കോടാനുകോടി ഡോളറിന്റെ നിക്ഷേപത്തോടെ സൌദിയിലെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പദ്ധതി. മക്ക മദീന വികസനവും മെട്രോകളിലൂടെ ഗതാഗത മേഖലയിലും മികവുണ്ടാക്കി. ഇതെല്ലാം സാമൂഹികമായി സൌദിയെ ഏറെ മാറ്റി. ലോകം സൌദിയിലേക്ക് കണ്ണ് നട്ടതായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News