പൊന്നാനി ഓർഗനൈസേഷൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഫൈനലിൽ സ്‌പോർട്യൂൺ സലാലയെ പരാജയപ്പെടുത്തി കെ.കെ.ആർ സലാല വിജയികൾ
Update: 2024-12-17 16:45 GMT
സലാല: പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ സ്‌പോർട്യൂൺ സലാലയെ പരാജയപ്പെടുത്തി കെ.കെ.ആർ സലാല വിജയികളായി.
ഗ്ലോബൽ മണി എക്‌സ്‌ചേഞ്ചിലെ പ്രേംകുമാർ, ക്രിക്കറ്റ് സംഘാടകൻ ഷമ്മാസ്, ജോസഫ്, ഗഫൂർ താഴത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നിയാസ്, തഹ്‌സീം, ഫമീഷ്, ജാഫർ ജാഫി, ജനീസ്, മുസ്തഫ, ഹുസൈൻ എന്നിവർ നേതൃത്വം നൽകി.