ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
Update: 2024-12-17 16:50 GMT
സലാല: എസ്.ഐ.സി സലാലയുടെ നേതൃത്വത്തിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. സുന്നി സെന്റർ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. റോഡ് മാർഗം രണ്ടാഴ്ച കൊണ്ട് പോയി വരാൻ ഉദ്ദേശിക്കുന്ന സംഘത്തിൽ 52 പേരാണുള്ളത്. അബ്ദുൽ ലത്തീഫ് ഫൈസിയാണ് യാത്രയെ നയിക്കുന്നത്.
ചടങ്ങിൽ വി.പി. അബ്ദുസ്സലാം ഹാജി, റഷീദ് കൽപറ്റ, റഷീദ് കൈനിക്കര എന്നിവർ സംസാരിച്ചു. അബ്ദുല്ല അൻവരി പ്രാർത്ഥന നിർവ്വഹിച്ചു. റയീസ് ശിവപുരം അബ്ദുൽ ഫത്താഹ് എന്നിവർ നേതൃത്വം നൽകി.