റിയാദില്‍ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് സര്‍വീസ്

Update: 2018-01-08 02:48 GMT
Editor : admin
റിയാദില്‍ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് സര്‍വീസ്
Advertising

റിയാദ് നഗരത്തിലെ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസ്റ്റ് സര്‍വീസ് ആരംഭിക്കുന്നു

Full View

റിയാദ് നഗരത്തിലെ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസ്റ്റ് സര്‍വീസ് ആരംഭിക്കുന്നു. അല്‍ ഹൊകൈര്‍ ഗ്രൂപ്പിന് കീഴിലാണ് പദ്ധതി ആരംഭിക്കുന്നത്. ജൂലൈ ആദ്യ വാരത്തോടെ സര്‍വീസ് ആരംഭിക്കും.

റിയാദിലെ വിനോദ സഞ്ചാര മേഖലകള്‍ക്കൊപ്പം പ്രമുഖ ഷോപ്പിങ് മാളുകളെയും ഹോട്ടലുകളെയും ബന്ധിപ്പിച്ചാണ് ടൂര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. നഗരത്തിലെ ഇരുപതോളം സ്ഥലങ്ങളെ ബന്ധിപ്പിച്ച് ചുവപ്പ്, നീല, പച്ച റൂട്ടുകളിലായി ബസ് സര്‍വീസ് നടത്തും. ജൂലൈ ആദ്യവാരത്തില്‍ റിയാദില്‍ സര്‍വീസ് ആരംഭിക്കുന്ന പദ്ധതി ജിദ്ദ, ദമ്മാം, മക്ക, മദീന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അല്‍ഹൈകൈര്‍ ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ഖാലിദ് അല്‍ സുവൈലിഹ് അറിയിച്ചു. 48 മണിക്കൂര്‍ കാലാവധിയുള്ള ഡ്രീം ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രാവിലെ ഒന്‍പതിനും രാത്രി ഒന്‍പതിനുമിടയില്‍ വിനോദ സഞ്ചാര മേഖലകളിലൂടെ യഥേഷ്ടം യാത്രചെയ്യാന്‍ സാധിക്കും.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നൂതന സൗകര്യങ്ങളോടെയുള്ള ഡബിള്‍ ടക്കര്‍ ബസുകളാണ് നിരത്തിലിറക്കുക. സൌദി ട്രാവല്‍ ആന്‍റ് ടൂറിസം ഇന്‍വെസ്റ്റ്മെന്‍റ് മാര്‍ക്കറ്റ് മേളയില്‍ എത്തിച്ച ബസ് നിരവധി പേരെ ആകര്‍ഷിച്ചു. രണ്ടാം നിലയില്‍ ഓപണ്‍റൂഫ് സംവിധാനത്തോടെയാണ് ബസ് ഒരുക്കിയത്. അറബി, ഇംഗ്ലീഷ്, ഉര്‍ദ ഹിന്ദി അടക്കമുള്ള എട്ട് ഭാഷകളില്‍ യാത്രക്കാര്‍ക്ക് വിവരണങ്ങള്‍ ലഭിക്കും. പ്രധാന ഹോട്ടലുകള്‍, ടൂര്‍ ഏജന്‍സികള്‍ എന്നിവടങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും അതോടൊപ്പം ഓണ്‍ലൈന്‍ വഴിയും വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News