രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് ഹജ്ജ് വേദിയാക്കരുതെന്ന് അറഫാ പ്രഭാണത്തില്‍ ഹറം ഇമാം

Update: 2018-02-25 06:41 GMT
Editor : Damodaran
രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് ഹജ്ജ് വേദിയാക്കരുതെന്ന് അറഫാ പ്രഭാണത്തില്‍ ഹറം ഇമാം
Advertising

ലോകത്തും ഇസ്ലാമിക സമൂഹത്തിനും നാശം വിതക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ പെട്ട് പോവരുതെന്നും. ഇമാം ഉണര്‍ത്തി. സമൂഹത്തില്‍ നന്‍മയും മൂല്യങ്ങളും ......

തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് മുന്നില്‍ ഇരുഹറം കാര്യാലയ മേധാവിയും മസ്ജിദുല്‍ ഹറം ഇമാമും ഖതീബുമായ ഡോക്ടര്‍ അബ്ദുറഹ്മാന്‍ അസ്സുദൈസ് അറഫാ പ്രഭാഷണം നടത്തി. ഹജ്ജില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ലോക മുസ്ലിം ഐക്യം സുപ്രധാനമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രനേതാക്കള്‍ മുന്നോട്ട് വരണമെന്നും ആഹ്വനം ചെയ്തു.

പ്രവാചകന്‍റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് ഡോ.അബ്ദുറഹ്മാന്‍ അസ്സുദൈസ് മസ്ജിദുന്നമിറയില്‍ നടത്തിയ പ്രസംഗം മുഖ്യമായും മുസ്ലിം ലോകത്തിന്‍റെ ഐക്യവും മുസ്ലിം ലോകം നേരിടുന്ന പ്രതിസന്ധിയെകുറിച്ചും ഉണര്‍ത്തുന്നതായിരുന്നു. ജനങ്ങള്‍ സമന്മാരാണെന്നും മനുഷ്യാവകാശത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പഠിപ്പിച്ച ഇസ്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളുടെ നടുവിലുള്ള ഫലസ്തീന്‍, മസ്ജിദുല്‍ അഖ്സ, സിറിയ, ഇറാഖ്, യമന്‍ എന്നിവക്ക് പരിഹാരം കാണാന്‍ മുസ്ലിം രാഷ്ട നേതാക്കള്‍‌ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏകദൈവ വിശ്വാസവും പ്രവാചക മാതൃകയും മുറുകെ പിടിക്കുന്ന മുസ്ലിമിന് തീവ്രവാദിയാവാന്‍ കഴിയില്ലെന്നും

ലോകത്തും ഇസ്ലാമിക സമൂഹത്തിനും നാശം വിതക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ പെട്ട് പോവരുതെന്നും. ഇമാം ഉണര്‍ത്തി. സമൂഹത്തില്‍ നന്‍മയും മൂല്യങ്ങളും നിലനിര്‍ത്താനാവശ്യമായ ഉത്തരവാദിത്വം പണ്ഡ‍ിതന്മാര്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. 19 ലക്ഷം വരുന്ന തീര്‍ഥാടന സഞ്ചയത്തിന് മുന്നിലായിരുന്നു പ്രഭാഷണം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News