ഖത്തറില്‍ താമസ കേന്ദ്രങ്ങളുടെ വാടക നിരക്ക് കുറയും

Update: 2018-03-13 13:51 GMT
ഖത്തറില്‍ താമസ കേന്ദ്രങ്ങളുടെ വാടക നിരക്ക് കുറയും
Advertising

പ്രധാന താമസകേന്ദ്രങ്ങളിലെ വാടകനിരക്കിലും ഓഫീസ് സ്ഥലങ്ങളുടെ വാടകനിരക്കിലും ഇപ്പോള്‍ തന്നെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്

Full View

ഖത്തറില്‍ താമസ കേന്ദ്രങ്ങളുടെ വാടക നിരക്ക് ഈ വര്‍ഷാവസാനത്തോടെ കുറയുമെന്ന് റിപ്പോര്‍ട്ട് . പ്രധാന താമസകേന്ദ്രങ്ങളിലെ വാടകനിരക്കിലും ഓഫീസ് സ്ഥലങ്ങളുടെ വാടകനിരക്കിലും ഇപ്പോള്‍ തന്നെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് . യു.എസ് ആസ്ഥാനമായ ആഗോള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ഡി.ടി.ഇസഡ് പുറത്തിറക്കിയ രണ്ടാംപാദ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ വാണിജ്യ കേന്ദ്രങ്ങള്‍ പോലെ ത്തന്നെ രാജ്യത്ത് പുതുതായി പണികഴിപ്പിച്ച പാര്‍പ്പിട കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഖത്തറില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കൂടിയ വാടക നിരക്ക് കുറയുമെന്നാണ് റിപ്പോര്‍ട്ട് . നിലവില്‍ വാടകനിരക്കില്‍ കുറവു പ്രകടമാകാത്ത ഇടത്തരം താമസകേന്ദ്രങ്ങളുടെ വാടക നിരക്കിലും 2016 മൂന്നാംപാദത്തോടെ കുറവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രേഡ് 'എ' നിലവാരത്തിലുള്ള ഓഫീസ് സ്ഥലങ്ങളുടെ വാടകനിരക്കില്‍ ഈ വര്‍ഷം തുടക്കം മുതല്‍ 10 മുതല്‍ 15 ശതമാനം വരെയാണ് നിരക്കിളവ് അനുഭവപ്പെട്ടിട്ടുള്ളത്. ആറ് മാസത്തിനിടെ വെസ്റ്റ് ബേയില്‍ 5 ശതമാനം ഓഫീസ് കെട്ടിടങ്ങള്‍ കൂടിയിട്ടുണ്ട് . നിലവിലെ വാടക കുറക്കാന്‍ ഇതും കെട്ടിട ഉടമകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും . നിലവില്‍ 1.7 ദശലക്ഷം ചതുശ്രമീറ്ററാണ് ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ വെസ്റ്റ്ബേയില്‍ ലഭ്യമായ ഓഫീസ് സ്ഥലങ്ങളുടെ വിസ്തീര്‍ണം. 2017-ഓടെ 385,000 ചതുരശ്രമീറ്റര്‍ ഗ്രേഡ് 'എ' ഓഫീസ് സ്ഥലം കൂടി ലീസിനായി ലഭ്യമാകും. വെസ്റ്റ് ബേയിലെ വാടക കുറയുന്നതോടെ കൂടുതല്‍ ഓഫീസുകള്‍ അങ്ങോട്ടു മാറുകയും നിലവിലെ വാടക പുനക്രമീകരിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും . ഉയര്‍ന്ന വേതനം പറ്റിയിരുന്ന പ്രവാസികളില്‍ ഒരുവിഭാഗം തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് രാജ്യം വിട്ടതോടെ ഇടത്തരം താമസ കേന്ദ്രങ്ങളുടെ വാടകയിലും കുറവു വന്നേക്കുമെന്നാണ് സൂചന .മേല്‍ത്തരം ഭവനങ്ങളുടെ വാടകനിരക്കിലും കഴിഞ്ഞവര്‍ഷത്തോടെ 5-10 ശതമാനംവരെ ഇടിവുണ്ടായിട്ടുണ്ട്.

Tags:    

Similar News